ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി 20 മത്സരത്തില്‍ പങ്കെടുക്കുന്നതിനായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം തിരുവനന്തപുരത്തെത്തി. വിമാനത്താവളത്തിലെത്തിയ ടീം അംഗങ്ങളെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ സ്വീകരിച്ചു. നാളെമുതല്‍ ടീം പരിശീലനം ആരംഭിക്കും. ഇന്ത്യന്‍ ടീം തിരുവനന്തപുരത്തത്തിയപ്പോള്‍ മലയാളി താരം സഞ്ജു സാംസണ് ആരാധകര്‍ ജയ് വിളിച്ചു.കാര്യവട്ടത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഈ മാസം 28ന് രാത്രി ഏഴ് മണിക്കാണ് ഇന്ത്യ- ദക്ഷിണാഫ്രിക്ക മത്സരം.മത്സരത്തിനായി ആരാധകരും കെസിഎയും ഒരുങ്ങിക്കഴിഞ്ഞു. ദക്ഷിണാഫ്രിക്കൻ ടീം കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് എത്തിയിരുന്നു.ഓസ്ട്രേലിയയ്‌ക്കെതിരായ മൂന്നാം ട്വന്റി20 മത്സരത്തിലെ തകർപ്പൻ വിജയവും പരമ്പര നേട്ടവും സമ്മാനിച്ച ആവേശത്തിലാണ് രോഹിത് ശർമ നയിക്കുന്ന ടീം തിരുവനന്തപുരത്ത് എത്തിയത്. കോവളം റാവിസ് ഹോട്ടലിലാണ് ഇന്ത്യൻ ടീമിന്റെ താമസം.

Leave a Reply

Your email address will not be published. Required fields are marked *