മലപ്പുറം: പൊന്നാനി താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ക്ക് നേരെ കത്തി വീശി യുവാവ്. അമിതശേഷിയുള്ള മയക്കുഗുളികകള്‍ എഴുതി തരണമെന്ന് ആവശ്യപ്പെട്ടാണ് യുവാവ് ആശുപത്രിയില്‍ എത്തിയത്. ചൊവ്വാഴ്ച രാത്രി 12 മണിയോടുകൂടിയാണ് സംഭവം. ആശുപത്രി സൂപ്രണ്ട് പൊന്നാനി പൊലീസില്‍ പരാതി നല്‍കി.

രാത്രി ആശുപത്രിയിലെത്തിയ യുവാവ് ഗുളിക ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ മനോരോഗ വിദഗ്ധന്റെ കുറിപ്പില്ലാതെ ഇല്ലാതെ ഈ മരുന്നുകള്‍ തരാനാവില്ലെന്ന് ഡോക്ടര്‍ പറഞ്ഞു. ഇതോടെയാണ് യുവാവ് കൈയില്‍ കരുതിയിരുന്ന കത്തി കാണിച്ച് ഭീഷണി മുഴക്കിയത്. കുറച്ചുനേരം ബഹളമുണ്ടാക്കിയതിന് ശേഷം യുവാവ് തിരികെ മടങ്ങി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *