കുന്ദമംഗലം മദ്റസ അധ്യാപകനും കേരള മുസ്ലിം ജമാഅത്ത് പതിമംഗലം യൂണിറ്റ് പ്രസിഡണ്ടുമായ പതിമംഗലം യു അഷ്റഫ് സഖാഫിയെ വെട്ടി പരുക്കേൽപ്പിച്ച പ്രതിയെ ദിവസങ്ങൾ ഏറെ കഴിഞ്ഞിട്ടും പിടികൂടാൻ കഴിയാത്ത പോലീസ് നടപടിയിൽ പ്രതിഷേധിച്ച് ആക് ക്ഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ കുന്ദമംഗലം പോലീസ് സ്‌റ്റേഷനിലേക്ക് ജനകീയ മാർച്ച് നടത്തി.രാവിലെ വയനാട് റോഡിൽ പെട്രോൾ പമ്പിന് സമീപത്ത് നിന്നാരംഭിച്ച പ്രകടനത്തിൽ നിരവധി പേർ പങ്കെടുത്തു.വധശ്രമ പ്രതിയെ കണ്ടെത്താൻ വൈകുന്നതിലെ നിഗൂഡത പുറത്ത് കൊണ്ട് വരിക, പോലീസ് അന്വേഷണം ഊർജ്ജിതമാക്കുക, പ്രദേശവാസികളുടെ ആശങ്ക അകറ്റുക ,തുടങ്ങിയ ആവിശ്യങ്ങൾ ഉന്നയിച്ച് നടത്തിയ മാർച്ച് കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡണ്ട് അബ്ദുറഹിമാൻ ബാഖവി മടവൂർ ഉദ്ഘാടനം ചെയ്തു. ആക്ഷൻ കമ്മറ്റി ചെയർമാൻ സൈനുദ്ധീൻ നിസാമി അധ്യക്ഷത വഹിച്ചു. വിവിധ കക്ഷി പ്രതിനിധികളായ. പി ഷൈപു ,എൻ സുബ്യമണ്യൻ ,ഖാലിദ് കിളി മുണ്ട, കെ സി രാജൻ, നൗഷാദ് തെക്കയിൽ,
എം ബാബുമോൻ, വിനോദ് പടനിലം,ഒ ഉസൈൻ, പി കേളുക്കുട്ടി,സി വി ഷംജിത്ത്,എ നി ഗി ൽ ,
.എം ഹനീഫസഖാഫി, യു ഉസ്മാൻ സഖാഫി, മുസ്തഫ മണ്ണത്ത്, എം ഉസ്മാൻ മുസ്ലിയാർ, കെ ശ്രീധരൻ, പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *