കൊച്ചിയില്‍ പുതിയ വീട് നിര്‍മിച്ച് നടി അനുശ്രീ. ഗൃഹപ്രവേശ ചടങ്ങിന് മലയാളത്തിലെ നിരവധി താരങ്ങളാണ് പങ്കെടുത്തത്. നടി തന്നെയാണ് സന്തോഷവാര്‍ത്ത ആരാധകരെ അറിയിച്ചത്. ‘അനുശ്രീ നായര്‍, എന്റെ വീട് എന്നാണ് വീടിന് പേര് നല്‍കിയിരിക്കുന്നത്. വീടിനെക്കുറിച്ച് പറയുമ്പോഴെല്ലാം എന്റെ വീട് എന്ന് പറയാന്‍ തുടങ്ങിയതോടെയാണ് അങ്ങനെയൊരു പേരിടാന്‍ തീരുമാനിച്ചത് എന്നാണ് അനുശ്രീ പറയുന്നത്.കൊച്ചിയില്‍ സ്വന്തമായി ഒരു വീട് വയ്ക്കണം എന്നത് തന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്നു എന്നാണ് അനുശ്രീ പറയുന്നത്.
ഗൃഹപ്രവേശ ചടങ്ങില്‍ മലയാള സിനിമയില്‍ നിന്ന് ദിലീപ്, ഉണ്ണി മുകുന്ദന്‍, സണ്ണി വെയ്ന്‍, ഗ്രേസ് ആന്റണി, ലാല്‍ ജോസ്, അപര്‍ണ ബാലമുരളി, നിഖില വിമല്‍, ആര്യ ബാബു, സുരഭി ലക്ഷ്മി, നമിത പ്രമോദ്, അനന്യ തുടങ്ങിയ വന്‍ താരനിരയാണ് പങ്കെടുത്തത്. കഴിഞ്ഞ ദിവസം വിവാഹിതയായ സ്വാസിക ഭര്‍ത്താവിനൊപ്പമാണ് പരിപാടിക്ക് എത്തിയത്.
കൊച്ചിയിലെ അനുശ്രീയുടെ രണ്ടാമത്ത വീടാണ് ഇത്. നേരത്തെ താരം കാക്കനാട് ഒരു ഫ്‌ളാറ്റ് സ്വന്തമാക്കിയിരുന്നു.