കൊച്ചി: സുഡാനിൽ വെടിയേറ്റു മരിച്ച വിമുക്ത ഭടൻ കണ്ണൂർ ആലക്കോട് നെല്ലിപ്പാറ കാക്കടവ് ആലവേലിൽ ആൽബർട്ട് അഗസ്റ്റിന്റെ ഭാര്യയും മകളും കേരളത്തിൽ തിരിച്ചെത്തി. ഇന്നു രാവിലെ പത്തു മണിയോടെയാണ് ആൽബർട്ടിന്റെ ഭാര്യ സൈബല്ലയും മകൾ മരീറ്റയും നെടുമ്പാശേരി രാജ്യന്തര വിമാനത്താവളത്തിലെത്തിയത്.

അതേസമയം, മരിച്ച ആൽബർട്ടിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ആൽബർട്ടിന്റെ പിതാവുമായി ഫോണിൽ സംസാരിച്ചതായി ഒഴിപ്പിക്കൽ നടപടികൾക്കു നേതൃത്വം നൽകി ജിദ്ദയിലുള്ള കേന്ദ്രമന്ത്രി വി.മുരളീധരൻ അറിയിച്ചിരുന്നു.

വെടിയേറ്റു മരിച്ച ഫ്ലാറ്റിൽനിന്ന് 24 മണിക്കൂര്‍ കഴിഞ്ഞിട്ടും മൃതദേഹം മാറ്റാനാകാത്തതിനെ തുടർന്ന് സൈബല്ല സര്‍ക്കാരിന്‍റെ അടിയന്തര സഹായം അഭ്യര്‍ഥിച്ചിരുന്നു. പിന്നീട് മൂന്നുമണിക്കൂര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് മൃതദേഹം മാറ്റാനായത്.

Leave a Reply

Your email address will not be published. Required fields are marked *