കോഴിക്കോട്: നാദാപുരത്ത് ആർഎംപി പ്രവർത്തകന്റെ വീട്ടിലെ കിണറ്റിൽ മനുഷ്യവിസർജ്യം തള്ളിയത് വൃത്തിഹീനവും കേരളത്തെ ലജ്ജിപ്പിക്കുന്നതുമായ പ്രവൃത്തിയാണെന്ന് കെ കെ രമ. രാഷ്ട്രീയ വിരോധമാണ് ഹീന കൃത്യത്തിന് കാരണമെന്നും കെ കെ രമ പറഞ്ഞു.
പൊലീസ് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട കെ കെ രമ ഈ പ്രവൃത്തി ചെയ്തവർ ഏതു നൂറ്റാണ്ടിലാണ് ജീവിക്കുന്നത് എന്നും ചോദിച്ചു.
കഴിഞ്ഞ ദിവസമാണ് തൂണേരിയിൽ ആർഎംപി പ്രവർത്തകൻ്റെ വീട്ടിലെ കിണറിൽ വിസർജം തള്ളിതായി നാദാപുരം പൊലീസിൽ പരാതി നൽകിയത്. പട്ടാണിയിലെ തുമ്പോളി പോയിൽ മനോജന്റെ വീട്ടിലെ കിണറ്റിലാണ് മനുഷ്യ വിസർജ്യം തള്ളി കുടി വെള്ളം മലീമസമാക്കിയത്.
മനോജിന് പ്രശ്നമുണ്ടായത് ആർഎംപി പ്രവർത്തകൻ ആയതുകൊണ്ടാണെന്നും രമ പറഞ്ഞു. തെരഞ്ഞെടുപ്പിൽ യുഡിഎഫിനു വേണ്ടി മനോജ് സജീവമായി പ്രവർത്തിച്ചിരുന്നു.
