കൊല്‍ക്കത്ത: ലോക്‌സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ബംഗാളില്‍ ബിജെപിക്ക് കനത്ത തിരിച്ചടി. കൂച്ച്ബിഹാറില്‍ ബിജെപിയുടെ 130 പഞ്ചായത്തംഗങ്ങള്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. കൂച്ച്ബിഹാറില്‍ 128 പഞ്ചായത്തുകളില്‍ 104 ഇടത്ത് ടി.എം.സിയും 24 ഇടത്ത് ബിജെപിയുമാണ് അധികാരത്തിലെത്തിയത്. ഇതുവരെ 130 പഞ്ചായത്തംഗങ്ങള്‍ ബിജെപി വിട്ട് ടി.എം.സിയില്‍ ചേര്‍ന്നെന്നും ഇനിയും നിരവധി പേര്‍ ചേരുമെന്നും ടി.എം.സി അവകാശപ്പെട്ടു

അതേസമയം, അധികാരമുപയോഗിച്ച് ഭീഷണിപ്പെടുത്തി പഞ്ചായത്തംഗങ്ങളെ പാര്‍ട്ടി മാറ്റുകയാണെന്നാണ് ബിജെപിയുടെ ആരോപണം. പഞ്ചായത്തംഗങ്ങളുടെ പാര്‍ട്ടി മാറ്റം തടയാന്‍ ബി.ജെ.പി നീക്കം തുടങ്ങിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *