മൃഗങ്ങൾക്ക് നേരെ നടക്കുന്ന ക്രൂരതയ്‌ക്കെതിരെ രഞ്ജിനി ഹരിദാസിന്റെ നേതൃത്വത്തിൽ തൃക്കാക്കര നഗരസഭയ്ക്ക് മുന്നിൽ പ്രതിഷേധം . കഴിഞ്ഞ ദിവസം 30 നായ്ക്കളുടെ ജഡം തൃക്കാക്കര നഗരസഭാ യാര്‍ഡില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഹൈക്കോടതി ഇടപെടുകയും പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയും ഉണ്ടായി.

നായ്ക്കളെ കൊന്നത് നഗരസഭയുടെ നിര്‍ദേശ പ്രകാരമാണ് എന്ന് പ്രതികള്‍ മൊഴി നല്‍കിയതായാണ് സൂചന.ഈ സാഹചര്യത്തിലാണ് രഞ്ജിനി ഹരിദാസിന്റെ നേതൃത്വത്തിലുള്ള മൃഗസ്‌നേഹികള്‍ പ്രതിഷേധം നടത്തിയത്. നായ്ക്കളെ കൈകളില്‍ പിടിച്ചുകൊണ്ടാണ് പ്രതിഷേധം. കുറ്റവാളികള്‍ക്കെതിരെ ഉചിതമായ നടപടി എടുക്കണമെന്നാണ് ഇവരുടെ ആവശ്യംനഗരസഭാ ചെയര്‍മാന്‍ രാജിവെക്കണമെന്നും ചെയര്‍മാനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷവും ശക്തമായ സമരം സംഘടിപ്പിക്കുന്നുണ്ട്.

അതേസമയം എന്തിനാണ് നായ്ക്കളെ കൊന്നുതള്ളിയത് എന്നതിന് വ്യക്തമായ ഉത്തരം പ്രതികള്‍ ഇപ്പോഴും നല്‍കിയിട്ടില്ല. ഇവരെ വിശദമായി ചോദ്യം ചെയ്യാന്‍ തന്നെയാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്.നായകളെയോ മൃഗങ്ങളെയോ മുറിവേല്‍പ്പിക്കുകയോ കൊലപ്പെടുത്തുകയോ ചെയ്യുന്നത് ഇന്ത്യന്‍ ശിക്ഷാ നിയമം 248, 249 പ്രകാരം മൂന്നു വര്‍ഷം വരെ തടവു കിട്ടാവുന്ന ശിക്ഷയാണ്.

Leave a Reply

Your email address will not be published. Required fields are marked *