പാകിസ്താന്‍ അതിശക്തമായ പണപ്പെരുപ്പവും സാമ്പത്തിക ബുദ്ധിമുട്ടും നേരിടുമ്പോള്‍ ജനങ്ങളെ വീണ്ടും ദുരിതത്തിലാക്കാന്‍ ഭരണകൂടം തയ്യാറാകുന്നു. ഊര്‍ജ പ്രതിസന്ധിക്കും ഉഷ്ണ തരംഗത്തിനും ഇടയില്‍ പിടിച്ചു നില്‍ക്കാനാവാതെ രാജ്യം വൈദ്യുതി വില ഉയര്‍ത്തിയിരിക്കുകയാണ്.

വര്‍ദ്ധിച്ചുവരുന്ന ഉല്‍പാദനച്ചെലവുമായി പൊരുത്തപ്പെടുന്നതിന് വേണ്ടിയാണ് നിരക്ക് വര്‍ദ്ധിപ്പിച്ചതെന്നാണ് പാക് സര്‍ക്കാരിന്റെ വിശദീകരണം. രാജ്യത്ത് കഴിഞ്ഞ മാസം പണപ്പെരുപ്പം 21.3 ശതമാനത്തിലെത്തിയിരുന്നു. ഭക്ഷ്യവസ്തുക്കളുടെ അമിത വിലക്കയറ്റം, കുറയുന്ന വിദേശ ധന കരുതല്‍ ശേഖരം, പാക് കറന്‍സിയുടെ മൂല്യത്തകര്‍ച്ച എന്നിവയാണ് പാകിസ്ഥാനെ തളര്‍ത്തുന്നത്.

കൂടാതെ രാജ്യം അതിവേഗം കുറയുന്ന വിദേശ കരുതല്‍ ശേഖരം, മൂല്യത്തകര്‍ച്ച, ധന കമ്മി എന്നിവയെ അതിഭീകരമായ തോതില്‍ നേരിടുകയുമാണ്. ഈ സമയത്താണ് ഭരണകൂടം ഇത്തരത്തില്‍ ഒരു തീരുമാനമെടുക്കുന്നത്.

വൈദുതി ചാര്‍ജ് വര്‍ധനവില്‍ നിന്നും സാധാരണക്കാരെ ഒഴിവാക്കിയിട്ടുണ്ടെന്ന് വൈദ്യുതി വകുപ്പ് മന്ത്രി ഖുറം ദസ്തഗീര്‍ ഖാന്‍ പറയുന്നുണ്ടെങ്കിലും ഇത് പ്രാവര്‍ത്തികമാക്കന്‍ സാധിക്കുകയില്ല എന്നാണ് മറ്റൊരു വാദം ഉയരുന്നത്. പാക്കിസ്ഥാനിലെ ഭീമമായ പണപ്പെരുപ്പവും , തൊഴിലില്ലായ്മയും , ഭക്ഷണ പദാര്‍ത്ഥങ്ങളുടെ ലഭ്യത കുറവുമെല്ലാം വലിയ പ്രതിസന്ധികള്‍ക്കാണ് സാക്ഷ്യം വഹിക്കാന്‍ പോകുന്നതെന്ന് വിദഗ്ധര്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *