കെ-റെയില്‍ വിഷയത്തില്‍ ശശി തരൂര്‍ നിലപാട് തിരുത്തണമെന്ന് കെ മുരളീധരന്‍ എംപി. തരൂര്‍ യുഡിഎഫിനും പാര്‍ട്ടിയുടെ നിലപാടിനും ഒപ്പം നില്‍ക്കണമെന്നും കെ മുരളീധരന്‍ ആവശ്യപ്പെട്ടു.പ്രതിസന്ധികളില്‍ ഒപ്പം നിന്നത് പാര്‍ട്ടിയാണെന്ന് ഓർക്കണം. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കരുതെന്ന് വരെ അഭിപ്രായമുണ്ടായിരുന്നു. അന്ന് പാര്‍ട്ടിയുടെ സംസ്ഥാന ദേശീയ നേതൃത്വങ്ങള്‍ ഒരുപോലെ നിന്നാണ് അദ്ദേഹത്തെ പിന്തുണച്ചത്.സുധാകരന്‍ നല്‍കിയത് വാണിംഗ് മാത്രമാണ്. പുറത്താക്കിയാല്‍ വിഷയം മാറും. ഇപ്പോള്‍ തന്നെ 53 പേരെ പാർലമെന്റിലുള്ളൂ. അതിലൊരാളെ പുറത്താക്കിയാല്‍ ബുദ്ധിമുട്ടാകും. മാത്രവുമല്ല പാര്‍ട്ടി ഭരണഘടന അനുസരിച്ച് അക്കാര്യങ്ങളെല്ലാം തീരുമാനിക്കേണ്ടത് ദേശീയ നേതൃത്വമാണ്’ എന്നും മുരളീധരന്‍ പറഞ്ഞു.

റിപ്പോര്‍ട്ട് പഠിക്കട്ടെ എന്നാണ് തരൂര്‍ പറയുന്നത്. കോണ്‍ഗ്രസ് സമിതി പഠിച്ച റിപ്പോര്‍ട്ട് എല്ലാ എംഎല്‍എമാര്‍ക്കും എംപിമാര്‍ക്കും നല്‍കിയതാണ്. ഇനി പ്രത്യേകിച്ച് പഠിക്കണമെന്നാണെങ്കില്‍ അങ്ങനെ ആകട്ടെ അത് വിവാദമാക്കേണ്ട കാര്യമില്ല. മുരളിധരൻ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *