കുന്നമംഗലം : പ്ലയേഴ്‌സ് എഫ് സി കുന്ദമംഗലം സംഘടിപ്പിച്ച ആറാമത് പ്രീമിയർ ലീഗിൽ അൽ നാസ് പാലോറ ജേതാക്കളായി. ഫൈനലിൽ 7 സ്പോർട്സിനെ പെനാൽറ്റി ഷൂട്ട് ഔട്ടിൽ പരാജയപ്പെടുത്തിയാണ് അൽ നാസ് പാലോറ വിജയിച്ചത്. അൽ നാസിന്റെ നിഷാൽ മികച്ച താരവും, ഇർഷാദ് ഷഹൽ ഹംസ, പ്രസാദ് അതുൽ, ഫാസിർ, എന്നിവർ മറ്റു വ്യക്തികത പുരസ്‌കാരങ്ങളും നേടി. സമ്മാന ദാന ചടങ്ങിൽ പ്രസിഡന്റ് ജാഫർ സ്വാഗതാവും, ട്രെഷറർ റെനീഷ് അധ്യക്ഷതയും വിജയികൾക്കുള്ള ട്രോഫി സെക്രട്ടറി സൽമാനും മറ്റ് മെമ്പർമാരും ചേർന്നു നൽകി. ക്ലബ് അംഗം ശർബിൻ നന്ദി പറഞ്ഞു.പ്രതികൂല കാലാവസ്ഥയെ തുടർന്നു കുന്ദമംഗലം സ്കൂളിൽ നിന്നും മൂന്നാം ദിവസം മുതൽ ചെറുവറ്റ ടർഫിൽ നിന്നായിരുന്നു മത്സരങ്ങൾ നടത്തിയത്. ചടങ്ങിൽ വ്യക്തികത നേട്ടങ്ങൾ കൈവരിച്ച മെമ്പർമാർക്കുള്ള ഉപഹാരങ്ങളും സമർപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *