കുന്ദമംഗലം ആനപ്പാറ എട്ടാം വാർഡ്‌ ഉൾപ്പെടുന്ന പ്രദേശത്ത് ജപ്പാൻ കുടിവെള്ളം മുടങ്ങിയിട്ട് ആഴ്ചകളായി ,എന്നാൽ ഇന്നേവരെ പ്രശ്നം പരിഹരിക്കാൻ ബന്ധപ്പെട്ടവർ തയാറായിട്ടില്ല.
റോഡ് പണിയുടെ ഭാഗമായി PWD ആനപ്പാറ ആരോഗ്യ കേന്ദ്രത്തിനു സമീപം കുഴിയെടുത്തതാണ് പൈപ്പ് പൊട്ടാൻ കാരണമെന്നാണ് വാട്ടർ അതോറിറ്റിയിൽ നിന്നുള്ള വിവരം.

ഉപഭോക്താക്കളും, എട്ടാം വാർഡ് മെമ്പർ നൗഷാദ് KKC യും വാട്ടർ അതോറിറ്റിയിൽ പല കുറി പരാതിപ്പെട്ടെങ്കിലും PWD അധികൃതരുടെ വീഴ്ച്ച അവരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും, ലെറ്റർ അയച്ചിട്ടുണ്ടെന്നും PWD അധികൃതരുടെ മറുപടിക്ക് കാത്തിരിക്കുകയാണെന്നുമാണ് മറുപടി ലഭിച്ചത്.

ഈ മഴകാലത്തും വെള്ളമില്ലാതെ ജനം നട്ടംതിരിയുമ്പോഴും പരസ്പരം പഴിചാരി പരാതി പരിഹരിക്കാൻ വേണ്ട നടപടി യാതൊന്നും ഇരു വിഭാഗവും കൈകൊണ്ടിട്ടില്ല.രൂക്ഷമായ കുടിവെള്ള പ്രശ്നം പരിഹാരമാവാത്ത പക്ഷം PTA റഹീം MLA, ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്ത്യൻ ബന്ധപ്പെട്ട അധികാരികൾക്കും പരാതി സമർപ്പിച്ചുകൊണ്ട് പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് പ്രദേശവാസികൾ

Leave a Reply

Your email address will not be published. Required fields are marked *