നിയമസഭാ കയ്യാങ്കളിക്കേസിൽ , നിയമസഭയിലെ അക്രമങ്ങളില്‍ ജനപ്രതിനിധികള്‍ക്ക് നിയമപരിരക്ഷ നല്‍കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി സുപ്രിം കോടതി കേസ് പിൻവലിക്കാനുള്ള സർക്കാരിന്‍റെ ആവശ്യം തള്ളി.

നിയമസഭാ കയ്യാങ്കളിക്കേസിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അടക്കമുള്ള ആറു പ്രതികള്‍ വിചാരണ നേരിടണമെന്ന സുപ്രിംകോടതി വിധി സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സുപ്രിം കോടതി അന്തിമവിധി കല്‍പിച്ച സാഹചര്യത്തില്‍ മന്ത്രി ശിവന്‍കുട്ടി രാജിവെക്കണമെന്നും വിഡി സതീശന്‍ അഭിപ്രായപ്പെട്ടു. നിയസഭ തല്ലിതകര്‍ക്കാന്‍ നേതൃത്വം കൊടുത്തശിവന്‍കുട്ടിയെപോലെയൊരാള്‍ മന്ത്രിസഭയില്‍ ഭൂഷണമല്ലെന്നും അദ്ദേഹം തുറന്നടിച്ചു.

സഭയില്‍ നടന്നത് പ്രതിഷേധമാണ് എന്ന സര്‍ക്കാര്‍ വാദം നിരാകരിച്ചു കൊണ്ടായിരുന്നു കോടതിവിധി. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ്, എംആർ ഷാ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബഞ്ചിന്റേതാണ് സുപ്രധാന വിധി.

Leave a Reply

Your email address will not be published. Required fields are marked *