ലൈംഗികാതിക്രമ പരാതികളിൽ എം. മുകേഷ് എംഎൽഎയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷ സംഘടനകൾ. കൊല്ലം ആനന്ദവല്ലീശ്വരത്തെ എം.എം.എ ഓഫീസിലേക്ക് ആർവൈഎഫ് നടത്തിയ മാർച്ച് നേരിയ സംഘർഷത്തിൽ കലാശിച്ചു. മാർച്ച് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞതോടെ പൊലീസും പ്രവർത്തകരും തമ്മിൽ ഇന്തും തള്ളുമുണ്ടായി. പൊലീസിന് നേരെ പ്രതിഷേധക്കാർ കല്ലും ചെരുപ്പും എറിഞ്ഞു. റോഡിൽ സ്ഥാപിച്ചിരുന്ന എംഎൽഎ ഓഫീസിന്റെ ബോർഡ് നശിപ്പിച്ചു. യുഡിഎഫും എംഎൽഎ ഓഫീസിലേക്ക് മാർച്ച് നടത്തി. മഹിളാ മോർച്ചയുടെ മാർച്ച് പൊലീസ് തടഞ്ഞതോടെ പ്രതിഷേധക്കാർ റോഡ് ഉപരോധിച്ചു. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. മുകേഷിൻറെ രാജിക്കായുള്ള മുറവിളി ശക്തമാകുമ്പോഴും എംഎൽഎ സ്ഥാനം രാജിവേക്കേണ്ടെന്ന നിലപാടിൽ തന്നെയാണ് സിപിഎം. ലൈംഗിക അതിക്രമ പരാതി ഉയർന്ന സാഹചര്യത്തിൽ നടൻ മുകേഷ് ചലച്ചിത്ര നയരൂപീകരണ സമിതിയിൽ നിന്ന് ഒഴിവാകും. സ്ഥാനമൊഴിയാൻ മുകേഷിനോട് സിപിഎം ആവശ്യപ്പെട്ടെന്നാണ് വിവരം. മുകേഷിനെതിരായ ലൈംഗിക ആരോപണങ്ങൾ സർക്കാറിനെയും സിപിഎമ്മിനെയും കടുത്ത വെട്ടിലാക്കുന്നുണ്ട്. എംൽഎ സ്ഥാനത്തുനിന്നുള്ള രാജിയാണ് സിപിഐ നേതാവ് ആനി രാജയും പ്രതിപക്ഷവുമെല്ലാം ആവശ്യപ്പെടുന്നത്. പക്ഷെ എംഎൽഎ സ്ഥാനത്ത നിലനിർത്തി ചലച്ചിത്ര നയരൂപീകരണ സമിതിയിൽ നിന്ന് ഒഴിവാക്കി വിവാദത്തിൽ നിന്ന് തലയൂരാനാണ് പാർട്ടി ശ്രമം. ഷാജി എൻ കരുണ അധ്യക്ഷനായ സമിതിയിലെ മുകേഷിന്റെ സ്ഥാനം പ്രതിഷേധം കൂടുതൽ കടുപ്പിച്ചിരുന്നു. സ്വയം ഒഴിയാനാണ് മുകേഷിനുള്ള പാർട്ടി നിർദ്ദശം.

Leave a Reply

Your email address will not be published. Required fields are marked *