വയനാട്: മുനമ്പം വിഷയത്തില്‍ വിദ്വേഷ പരാമര്‍ശം നടത്തിയ ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണനും സുരേഷ് ഗോപിക്കുമെതിരായ അന്വേഷണം അവസാനിപ്പിച്ച് പൊലീസ്. പരാതിക്കാരനായ കോണ്‍ഗ്രസ് നേതാവ് വി.ആര്‍ അനൂപിന്റെ മൊഴി പോലും എടുക്കാതെയാണ് കമ്പളക്കാട് പൊലീസ് അന്വേഷണം അവസാനിപ്പിച്ചത്.

കേരളത്തിലെ പൊലീസ് സംവിധാനത്തില്‍നിന്ന് ഇതില്‍ കൂടുതല്‍ ഒന്നും പ്രതീക്ഷിച്ചിരുന്നില്ലെന്ന് അനൂപ് പറഞ്ഞു. കേസില്‍ കോടതിയെ സമീപിക്കാനാണ് അനൂപിന്റെ നീക്കം. വയനാട്ടില്‍ സുരേഷ് ഗോപിയും ഗോപാലകൃഷ്ണനും നടത്തിയ വര്‍ഗീയ പരാമര്‍ശത്തില്‍ കലാപാഹ്വാനത്തിന് കേസെടുക്കണമെന്നായിരുന്നു പരാതി.

കേന്ദ്രമന്ത്രി പദവി ദുരുപയോഗം ചെയ്തുകൊണ്ട് വഖഫ് ബോര്‍ഡ് സംബന്ധിച്ച് തെറ്റിധാരണ പരത്തിയെന്നും കലാപാഹ്വാനം നടത്തിയെന്നുമായിരുന്നു സുരേഷ് ഗോപിക്ക് എതിരായ പരാതി. വാവര് പള്ളിയെ അധിക്ഷേപിച്ചതിനാണ് ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ബി. ഗോപാലകൃഷ്ണനെതിരായ പരാതി. എഐവൈഎഫും ഇരുവര്‍ക്കുമെതിരെ പരാതി നല്‍കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *