കെജിഎഫ് 2 മലയാളം വേര്‍ഷണില്‍ തന്റെ ശബ്ദത്തിന് അഭിനന്ദനങ്ങള്‍ അറിയിച്ചവരോട് നന്ദി പറഞ്ഞ് മാലാ പാര്‍വതി. അതേസമയം താന്‍ കടപ്പെട്ടിരിക്കുന്നത് കെ.ജി.എഫിനായി മലയാള സ്‌ക്രിപ്റ്റ് ഒരുക്കിയ സംവിധായകന്‍ ശങ്കര്‍ രാമകൃഷ്ണനോടാണെന്ന് മാലാ പാര്‍വതി പറഞ്ഞു.

കുറിപ്പ്

ഒരുപാട് പേര്‍ കെജിഎഫ് 2 ട്രെയ്‌ലറില്‍ എന്റെ ശബ്ദം കേട്ടു എന്ന് പറഞ്ഞ് ഒരുപാട് പേര്‍ എനിക്ക് മെസേജ് അയച്ചിരുന്നു. എല്ലാവര്‍ക്കും ഒരു വലിയ നന്ദി പറയുന്നു. എന്നാല്‍ ഞാന്‍ കടപ്പെട്ടിരിക്കുന്നത് സംവിധായകനും തിരക്കഥാകൃത്തും നടനുമായ എന്റെ സുഹൃത്ത് ശങ്കര്‍ രാമകൃഷ്ണനോടാണ്. അദ്ദേഹം മലയാളത്തിന് വേണ്ടി മറ്റൊരു മനോഹരമായ സ്‌ക്രിപ്പ്റ്റ് തയ്യാറാക്കി. അതും ലിപ്‌സിങ്ക് തെറ്റാത്ത വിധത്തിലുള്ള സ്‌ക്രിപ്റ്റ്. പിന്നെ ഓരോ കഥാപാത്രങ്ങള്‍ക്കും അനുയോജ്യമായ ശബ്ദങ്ങളും തെരഞ്ഞെടുത്തു. അത് മലയാളം ഡബ്ബ് വേര്‍ഷനെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തിയിട്ടുണ്ട്. ശങ്കര്‍ കാണിച്ച ഡെഡിക്കേഷന്‍ ശരിക്കും അഭിനന്ദാര്‍ഹമാണ്.

ചിത്രത്തില്‍ റവീണ ഠണ്ടന് ശബ്ദം നല്‍കിയിരിക്കുന്നത് ആരാണെന്ന് അറിയുമോ? അതിന്റെ ഇഫക്റ്റ് ശരിക്കും അത്ഭുതകരമാണ്. സാധാരണ ഞാന്‍ സിനിമയുടെ ഒറിജിനല്‍ വേര്‍ഷന്‍ കാണാന്‍ താത്പര്യപ്പെടുന്ന വ്യക്തിയാണ്. പക്ഷെ ഈ സിനിമയില്‍ ഞാന്‍ മലയാളം ഡബ്ബിന് വേണ്ടിയും കാത്തിരിക്കുകയാണ്. ശങ്കറിന് അഭിനന്ദനങ്ങള്‍. കെജിഎഫ്2 ചരിത്രം സൃഷ്ടിക്കും. അതില്‍ നിങ്ങളുടെ പ്രയത്‌നവും ഒരു ഭാഗമായിരിക്കും

ഡബ്ബ് ചെയ്ത പതിപ്പിനെ അദ്ദേഹം ഒറ്റക്ക് മറ്റൊരു തലത്തിലേക്ക് കൊണ്ടുപോയെന്ന് മാലാ പാര്‍വതി കുറിച്ചു. അനുയോജ്യമായ ശബ്ദങ്ങളാണ് ഡബ്ബിംഗിനായി ഉപയോഗിച്ചതെന്ന് പറഞ്ഞ മാലാ പാര്‍വതി രവീണ ടണ്ടന് ശബ്ദം നല്‍കിയ നടി ലെനയേയും പരോക്ഷമായി പരാമര്‍ശിച്ചു.മാര്‍ച്ച് 27നാണ് കെ.ജി.എഫിന്റെ ട്രെയ്‌ലര്‍ മലയാളം ഉള്‍പ്പെടെയുള്ള അഞ്ച് ഭാഷകളില്‍ റിലീസ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *