പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നേതാക്കള്‍ക്കെതിരായ തന്റെ പരാതിയില്‍ അതിവേഗം അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചതില്‍ നന്ദിയെന്ന് സാന്ദ്രാ തോമസ്. മുഖ്യമന്ത്രി പിണറായി വിജയനും പൊലീസിനും പ്രത്യേക നന്ദി. തന്റേത് കള്ളപ്പരാതി അല്ല എന്ന് പൊലീസിന് ബോധ്യപ്പെട്ടു. സന്തോഷവും അഭിമാനവും തോന്നുന്നു. സ്ത്രീ എന്ന നിലയില്‍ പൊരുതി നേടിയ വിജയമാണിതെന്നും സാന്ദ്രാ തോമസ് പ്രതികരിച്ചു.
പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ആന്റോ ജോസഫ്, സെക്രട്ടറി ബി.രാകേഷ് എന്നിവരടക്കം 4 പേരാണ് കേസിലെ പ്രതികള്‍. സിനിമാ തര്‍ക്കം തീര്‍ക്കാന്‍ വിളിച്ചു വരുത്തി അപമര്യാദയായി പെരുമാറിയെന്നാണ് സാന്ദ്രാ തോമസ് നല്‍കിയ കേസ്.