തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്ര ന്യൂനമര്‍ദം രൂപപ്പെട്ടതിനെ തുടര്‍ന്ന് വരുന്ന അഞ്ചു ദിവസം സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
പത്തനംതിട്ട, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കാട് വയനാട് ജില്ലകളില്‍ ഓറഞ്ച് മുന്നറിയിപ്പുമുണ്ട്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മരണം വീണ് പത്തു വീടുകള്‍ കൂടി തകര്‍ന്നു. കരിപ്പൂര്‍ വിമാനത്താവളത്തിന്റെ ചുറ്റുമതില്‍ ഭാഗം കനത്ത മഴയില്‍ തകര്‍ന്നു. റണ്‍വേയുടെ കിഴക്ക് വശത്തായാണ് അപകടം. അപകട ഭീഷണിയെ തുടര്‍ന്ന് മാറി താമസിച്ചിരുന്നതിനാല്‍ വലിയ അപകടമാണ് വഴി മാറിയത്.
കോഴിക്കോടും കണ്ണൂരും പാലക്കാടും മലപ്പുറത്തുമായി വിവിധയിടങ്ങളില്‍ ശക്തമായ കാറ്റില്‍ മരങ്ങള്‍ വീണ് വീടുകള്‍ തകര്‍ന്നു. കഴിഞ്ഞ വര്‍ഷം ഉരുള്‍പൊട്ടലുണ്ടായ വിലങ്ങാട് പുഴയില്‍ മലവെള്ളപ്പാച്ചിലുണ്ടായി. ബുധനാഴ്ച രാത്രിയും വ്യാഴാഴ്ച രാവിലെയും ഇടവിട്ട് ശക്തമായ മഴയും കാറ്റുമാണ് ഉണ്ടായത്.