8.2 റേറ്റിംഗോടെ ഓപ്പറേഷന്‍ ജാവ ഐഎംഡിബി പട്ടികയില്‍ നാലാമത് എത്തിയ സന്തോഷം പങ്കുവച്ച് കൊണ്ട് സിനിമയുടെ രണ്ടാം ഭാഗത്തിന്റെ സാധ്യതയെ സ്ഥിരീകരിച്ച് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി. ‘ഈ സന്തോഷം ഞങ്ങളെ രണ്ടാം ഭാഗത്തിലേക്ക് അടുപ്പിക്കുന്നു’ എന്ന് തരുണ്‍ മൂര്‍ത്തി ഫേസ്ബുക്കില്‍ കുറിച്ചു.

ചിത്രത്തിന്റെ രണ്ടാ ഭാഗത്തിന്റെ സാധ്യതയെക്കുറിച്ച് സംവിധായകൻ പറഞ്ഞിരുന്നു. വെറുതയല്ല തുടരും എന്ന് എഴുതികാണിച്ചതെന്നും അതിനുള്ള സാധ്യതകള്‍ മുന്നില്‍ കണ്ടുകൊണ്ടാണെന്നും തരുൺ അന്ന് പറഞ്ഞിരുന്നു . ഓരോ കാലഘട്ടത്തിലും പുതിയ ക്രൈമുകള്‍ ഉണ്ടാവും. അപ്പോള്‍ അതിനായി പുതിയ ഓപ്പറേഷനുകളും വേണ്ടിവരും. അങ്ങനെ സംഭവിക്കുമ്പോള്‍ ജാവ ടീം വീണ്ടും വരുമെന്ന് തരുണ്‍ മൂര്‍ത്തി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

കേരളത്തിലും തമിഴ്‌നാട്ടിലും നടന്ന സുപ്രധാന സൈബര്‍ കേസുകളെയും അടിസ്ഥാനമാക്കി ഒരുങ്ങിയ ഓപ്പറേഷൻ ജാവ 2021 ഫെബ്രുവരി 12നാണ് തീയേറ്ററുകളില്‍ എത്തിയത്.

ഒരു വര്‍ഷത്തോളം നീണ്ട റിസേര്‍ച്ചുകള്‍ക്കൊടുവിലാണ് തരുണ്‍ മൂര്‍ത്തി ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കിയത്. കേരള പോലീസിന്റെ കുറ്റാന്വേഷണ രീതികളും കുറ്റവാളികളെ ഫ്രെയിം ചെയ്യുന്ന നടപടികളും സത്യസന്ധമായി സിനിമയില്‍ ആവിഷ്‌കരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *