പൊന്നിയാണ് സെൽവൻ 2 ൽ നിർണായക കഥാപാത്രത്തെ അവതരിപ്പിച്ച ഐശ്വര്യ റായ് ബച്ചനെ പ്രശംസിച്ച് പ്രേക്ഷകർ ഒന്നടങ്കം രംഗത്തെത്തിയിരിക്കുകയാണ്.

തന്റെ പങ്കാളിയെ അഭിനന്ദിച്ചു കൊണ്ട് അഭിഷേക് ബച്ചനും ട്വിറ്ററിൽ കുറിപ്പ് പങ്ക് വെച്ചു . എന്നാൽ ആ കുറിപ്പിന് വന്ന കമന്റും അതിന് അഭിഷേക് നൽകിയ മറുപടിയുമാണ് ഇപ്പോൾ വൈറലായികൊണ്ടിരിക്കുന്നത്
ട്വീറ്റിന് താഴെ ഐശ്വര്യയുടെ ഒരു ആരാധകൻ പ്രതികരിച്ചതിങ്ങനെ, ‘ഐശ്വര്യ റായ് സിനിമകള്‍ ചെയ്യട്ടെ. നിങ്ങൾ ആരാധ്യയെ ശ്രദ്ധിക്കൂ.

നിമിഷങ്ങൾക്കകം മറുപടിയുമായി അഭിഷേകും എത്തി അവര്‍ സിനിമ ചെയ്യട്ടെയെന്നോ? ഐശ്വര്യയ്ക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാന്‍ എന്തിനാണ് എന്‍റെ അനുവാദം,എന്നായിരുന്നു മറുപടി.
നടന്റെ മറുപടിയെ പിന്തുണയ്ക്കുന്നതായിരുന്നു പിന്നെയുള്ള ട്വീറ്റുകൾ.

അതേസമയം, പൊന്നിയിൻ സെൽവൻ 2 മൂന്നാം ദിനത്തിലും നിറഞ്ഞ സദസ്സോടെ പ്രദർശനം തുടരുകയാണ്. രണ്ട് ദിവസം കൊണ്ട് ആഗോള തലത്തിൽ ചിത്രം 100 കോടി സമ്പാദിച്ചതായാണ് റിപ്പോർട്ട്. സിനിമയുടെ ഔദ്യോഗിക ബോക്സ് ഓഫീസ് കളക്ഷനുകൾ അറിയുന്നതിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.

Leave a Reply

Your email address will not be published. Required fields are marked *