ബിജെപി നേതാവ് കെ കെ രാധാകൃഷ്ണന്റെ കൊലപാതകത്തില്‍ ഭാര്യ മിനി നമ്പ്യാര്‍ അറസ്റ്റില്‍. ബിജെപി മുന്‍ ജില്ലാ കമ്മറ്റി അംഗമാണ് മിനി നമ്പ്യാര്‍. ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. ഒന്നാം പ്രതി എന്‍ കെ സന്തോഷിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
നാടിനെ നടുക്കിയ കൊലപാതകം നടന്നത് മാര്‍ച്ച് 20-നാണ്. രാധാകൃഷ്ണനെ കൈതപ്രത്ത് പണിയുന്ന വീടിനുള്ളില്‍ എന്‍.കെ. സന്തോഷ് വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു എന്ന പൊലീസ് കണ്ടെത്തി. റിമാന്‍ഡിലായ കേസിലെ ഒന്നാംപ്രതി സന്തോഷിനെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്ത സമയത്താണ് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. ഫോണ്‍വിളികള്‍ സംബന്ധിച്ച വിശദാംശങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് മിനി നമ്പ്യാരുടെ മൊഴിയെടുത്തു.
ഒന്നാം പ്രതി സന്തോഷുമായി മിനിയുടെ സൗഹൃദം സംബന്ധിച്ച വിവരങ്ങള്‍ വ്യക്തമായി പരിശോധിച്ചശേഷം ചോദ്യം ചെയ്യുകയും ഇതില്‍ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ രാധാകൃഷ്ണനെ കൊലപ്പെടുത്താന്‍ ഒത്താശ ചെയ്യുകയും ചെയ്തു എന്ന് കണ്ടെത്തി. തുടര്‍ന്ന് തെളിവുകളുടെ അടിസ്ഥാനത്തില്‍ മിനി നമ്പ്യാരെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിക്ക് തോക്ക് നല്‍കിയതിന് സിജോ ജോസ് എന്നയാള്‍ നേരത്തേ അറസ്റ്റിലായിരുന്നു. മാര്‍ച്ച് 20-ന് രാത്രി ഏഴുമണിയോടെയാണ് രാധാകൃഷ്ണന്‍ കൊല്ലപ്പെട്ടത്. പുതുതായി പണിയുന്ന വീടിനോട് ചേര്‍ന്ന സ്ഥലത്ത് വെടിയേറ്റ രാധാകൃഷ്ണന്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു.