ഹോട്ടൽ ഉടമയുടെ കൊലപാതകം; പ്രതികള്‍ ഉപേക്ഷിച്ച സിദ്ദിഖിന്റെ ഫോണ്‍ കണ്ടെത്തി

0

കോഴിക്കോട്ടെ ഹോട്ടൽ ഉടമയുടെ കൊലപാതകത്തിന് ശേഷം പ്രതികൾ ഉപേക്ഷിച്ച സിദ്ദിഖിന്റെ ഫോണ്‍ കണ്ടെത്തി. അട്ടപ്പാടി ചുരത്തിലെ എട്ടാം വളവിലെ തെളിവെടുപ്പിനിടെയാണ് ഫോൺ കണ്ടെത്തിയത്. അട്ടപ്പാടി ചുരത്തിലാണ് സിദ്ദിഖിന്റെ ഫോണും, മൃതദേഹവും ഉപേക്ഷിച്ചത്. ഇനി സിദ്ദിഖിന്റെ ആധാര്‍ കാര്‍ഡ് അടക്കമുള്ള രേഖകളും പോലീസിന് കണ്ടെത്താനുണ്ട്.

അട്ടപ്പാടിയിലെ ഇന്നത്തെ തെളിവെടുപ്പ് പൂര്‍ത്തിയായി. ചുരം എട്ടാം വളവിലാണ് സിദ്ദിഖിന്റെ ഫോണും ആധാറും വലിച്ചെറിഞ്ഞതെന്ന് ഷിബിലിയാണ് മൊഴി നൽകിയത്. മൃതദേഹം തള്ളിയ സ്ഥലവും സമയവും പ്രതികള്‍ പോലീസിനോട് വെളിപ്പെടുത്തി. റോഡില്‍ ആ സമയത്ത് യാത്രക്കാര്‍ കുറവായിരുന്നെന്നും ഷിബിലി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here