നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എം സ്വരാജ് സിപിഐഎം സ്ഥാനാര്‍ഥി. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം. നിലമ്പൂരില്‍ സിപിഐഎം മത്സരിക്കാനാണ് തീരുമാനം. രാഷ്ട്രീയ പ്രാധാന്യമുള്ള മണ്ഡലമാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് നല്ല വളക്കൂറുള്ള മണ്ഡലമാണ് എം വി ഗോവിന്ദന്‍ പറഞ്ഞു.

സംഘാടകന്‍ എന്ന നിലയിലും പൊതുപ്രവര്‍ത്തകന്‍ എന്ന നിലയിലും ഉയര്‍ന്ന് വന്ന് ഇന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന സ്വരാജ് ഈ രാഷ്ട്രീയ പോരാട്ടത്തില്‍ മുന്നില്‍ നില്‍ക്കണമെന്നാണ് പാര്‍ട്ടി തീരുമാനമെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു.

പി വി അന്‍വര്‍ ഇടത് സ്വതന്ത്രമായി മത്സരിച്ചു മുന്നണിയെ വഞ്ചിച്ചുവെന്നും യൂദാസിനെ പോലെ ഒറ്റുകൊടുത്തുവെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. അന്‍വറിനുണ്ടായ ദയനീയ സാഹചസര്യം കുറച്ചു ദിവസങ്ങളായി കാണുന്നു. അന്‍വറിന് യുഡിഎഫിന്റെ കാലു പിടിക്കേണ്ട അവസ്ഥ ഉണ്ടായി അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *