പയമ്പ്രയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്.പയമ്പ്രപുറ്റ് മണ്ണിൽ താഴം ഒറ്റക്കണ്ടത്തിൽ നിധിൻ ചന്ദ്രക്കാണ് കാട്ടുപന്നിക്കൂട്ടത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റത്.ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാൽ മുട്ടിനും അതിന് താഴെയും അസ്ഥിക്ക് ക്ഷതം സംഭവിച്ചിട്ടുണ്ട്.28ന് പുലർച്ചെ റെയിൽവേ സ്റ്റേഷനിലേക്ക് പോകാനായി ഇരു ചക്ര വാഹനത്തിൽ യാത്ര ചെയ്യുമ്പോഴാണ് കാട്ടു പന്നികളുടെ അക്രമണമുണ്ടായത്.പയമ്പ്ര ഈസ്റ്റ്‌ ഭാഗങ്ങളിലെ പന്ന്യാടാ പുറായി റോഡിൽ രൂക്ഷമായ കാട്ടു പന്നി ശല്യംമാണുള്ളത്. “പെര “റെസിഡന്റ്‌സ് അസോസിയേഷൻ ജോ. സെക്രട്ടറി യാണ്‌ നിധിൻ ചന്ദ്ര. കാട്ടു പന്നികളുടെ ആക്രമണത്തിൽ നിന്നും ദേശ വാസികൾക്കും കൃഷിക്കും സംരക്ഷണം വേണമെന്ന് “പെര “വീട്ടു കൂട്ടായ്മ ഭാരവാഹികൾ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *