ഡ്രസ്സിങ് റൂമില്‍ മെസ്സിയും സംഘവും നടത്തുന്ന ആഘോഷത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ ഉടലെടുത്ത ജേഴ്സി വിവാദങ്ങളിൽ മെസിക്ക് പിന്തുണയുമായി മെക്സിക്കൻ താരം ആന്ദ്രേസ് ഗുര്‍ഡാഡോ.തനിക്ക് മെസ്സിയെ നന്നായി അറിയാമെന്നും വിയര്‍ത്ത് നനഞ്ഞ ജെഴ്‌സി നിലത്തിടുന്നത് പതിവാണെന്നും അദ്ദേഹം പറഞ്ഞു. ഡ്രസിംഗ് റൂമിൽ എന്താണ് സംഭവിക്കുന്നതെന്ന് വിവാദമുണ്ടാക്കിയ ബോക്സര്‍ കനേലോ അൽവാരസിന് അറിയില്ലെന്നും ഗുര്‍ഡാഡോ പറഞ്ഞു. വിയര്‍പ്പ് പറ്റി നനഞ്ഞ ജെഴ്‌സി അത് എതിരാളിയുടേയോ, സ്വന്തം ജെഴ്‌സിയോ ആകട്ടെ നിലത്തിടുന്നതാണ് പതിവെന്ന് മെസ്സിയെ പിന്തുണച്ചുകൊണ്ട് ആന്ദ്രെ ഗ്വര്‍ദാദോ പറഞ്ഞു. ആ ജെഴ്‌സി എന്റേതായിരുന്നു. മെസ്സിയുമായി കൈമാറ്റം ചെയ്തതാണ്. ഡ്രസ്സിങ് റൂം എന്താണെന്ന് കനേലോ അല്‍വാരസിന് അറിയില്ലെന്നും ഇത് വളരെ ബാലിശമായാണ് തനിക്ക് തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഡ്രെസിംഗ് റൂമിൽ വിജയാഘോഷത്തിനിടെ മെസി ജേഴ്സി ചവിട്ടിയെന്നും ഇത് മെക്സികോയെ അപമാനിക്കുന്നതിന് തുല്ല്യമെന്നുമായിരുന്നു കനേലോയുടെ ആക്ഷേപം. തന്‍റെ മുന്നിൽ പെടാതിരിക്കുന്നതാണ് മെസിക്ക് നല്ലതെന്നും കനേലോ ഭീഷണി മുഴക്കിയിരുന്നു. ഖത്തറിൽ ലോകകപ്പിൽ തങ്ങളുടെ രണ്ടാം മത്സരത്തില്‍ മെക്സിക്കോയെ 2-0 ന് ജയിച്ച ശേഷം ഡ്രെസിംഗ് റൂമില്‍വച്ച് മെക്സിക്കോ ജേഴ്സി മെസി നിലത്തിട്ട് ചവിട്ടിയെന്നായിരുന്നു വിമര്‍ശനം.

Leave a Reply

Your email address will not be published. Required fields are marked *