കൊച്ചിന്‍ കാര്‍ണിവലിനോട് അനുബന്ധിച്ച് നടത്താനിരുന്ന ഗവര്‍ണറും തൊപ്പിയും എന്ന നാടകം വിലക്കിയ നടപടി അംഗീകരിക്കാനാക്കിലെന്ന് നാടക പ്രവര്‍ത്തകര്‍. നാടകത്തിന് ഗവര്‍ണറുമായി ബന്ധമില്ലെന്ന് നടക് എറണാകുളം ജില്ലാ സെക്രട്ടറി ഷാബു കെ മാധവന്‍ അറിയിച്ചു. നാടകത്തില്‍ ഒരു മാറ്റവും വരുത്തില്ല. എന്തുകൊണ്ടാണ് വിലക്കെന്ന് ആര്‍ഡിഒയുടെ ഉത്തരവില്‍ വ്യക്തമല്ലെന്ന് നാടക് സമിതി ചൂണ്ടിക്കാണിക്കുന്നു. കോടതി അംഗീകാരത്തോടെ ഇതേ വേദിയില്‍ നാടകം എത്തിക്കുമെന്നും സമിതി വ്യക്തമാക്കി. ജര്‍മന്‍ കഥയുടെ പരിഭാഷ ആണ് നാടകമെന്നും സമിതി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *