ചാത്തമംഗലം സബ് രജിസ്ട്രാർ ഓഫീസ് കെട്ടിട നിർമ്മാണം പൂർത്തിയാക്കി ഉദ്ഘാടനം കഴിഞ്ഞിട്ടും ,സബ്ബ് റജിസ്ട്രാൾ ഓഫീസ് വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്നതിനെതിരെ വാടക അഴിമതി പ്രതിഷേധ മാർച്ച് നടത്തി. യൂത്ത് കോൺഗ്രസ് ചാത്തമംഗലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സമര പരിപാടി ഡിസിസി ജനറൽ സെക്രട്ടറി വിനോദ് പടനിലം ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡണ്ട് എംകെ അനീഷ് സ്വാഗതം പറഞ്ഞ പരിപാടിയിൽ, ഫഹദ് പാഴൂർ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സി വി സംജിത്ത്, എം കെ അജീഷ് കുമാർ ,സുനിൽ ചേനോത്ത്, ഷെരീഫ് മലയമ്മ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *