
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. നിലമ്പൂര്‍ താലൂക്ക് ഓഫീസില്‍ എത്തിയാണ് ആര്യാടന്‍ ഷൗക്കത്ത് നാമനിര്‍ദേശ പത്രിക സമർപ്പിച്ചത് . നൂറുകണക്കിന് യുഡിഎഫ് പ്രവര്‍ത്തകര്‍ പങ്കെടുത്ത റോഡ് ഷോയോട് കൂടിയാണ് ആര്യാടന്‍ ഷൗക്കത്ത് നാമനിര്‍ദേശ പത്രിക നല്‍കാനെത്തിയത്. കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് എപി അനില്‍കുമാര്‍, മുസ്ലിം ലീഗ് രാജ്യസഭാ എംപി അബ്ദുള്‍ വഹാബ് തുടങ്ങിയ നേതാക്കള്‍ ഒപ്പമുണ്ടായിരുന്നു.
അതിനിടെ എല്‍ഡിഎഫ് – യുഡിഎഫ് സ്ഥാനാര്‍ഥികളുടെ റോഡ്് ഷോ നേര്‍ക്കുനേര്‍ വന്നപ്പോള്‍ കൈയാങ്കളിയുണ്ടായി. ഇരു മുന്നണികളുടെയും മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു.
അതേസമയം, മണ്ഡലത്തില്‍ എത്തിയ എം സ്വരാജിന് ഗംഭീര സ്വീകരണമായിരുന്നു പ്രവര്‍ത്തകര്‍ നല്‍കിയത്. തൃശൂരില്‍ നിന്ന് ട്രെയിനില്‍ നിലമ്പൂരിലേക്ക് തിരിച്ച സ്വരാജിന് ഓരോ സ്റ്റേഷനിലും വന്‍ സ്വീകരണം ലഭിച്ചു. നിലമ്പൂര്‍ റോഡ് റെയില്‍വേ സ്റ്റേഷനില്‍ ആദ്ദേഹത്തെ സ്വീകരിക്കാന്‍ നൂറുകണക്കിന് പേരാണ് എത്തി. ഉച്ചയ്ക്ക് ശേഷം മണ്ഡലത്തില്‍ സ്വരാജിന്റെ റോഡ് ഷോയും നിശ്ചയിച്ചിട്ടുണ്ട്. മണ്ഡലത്തിന്റെ എല്ലാഭാഗത്തും എത്തുന്ന നിലയില്‍ രാത്രി വരെയുള്ള റോഡ് ഷോയാണ് തീരുമാനിച്ചിരിക്കുന്നത്. മണ്ഡലത്തില്‍ പാര്‍ട്ടി ചിഹ്നത്തില്‍ സ്ഥാനാര്‍ഥിയെത്തുന്നതോടെ വലിയ ആവേശത്തിലാണ് പ്രവര്‍ത്തകര്‍.