രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം. 3395 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കൊവിഡ് വ്യാപനം കൂടുതല്‍ കേരളത്തില്‍. 24 മണിക്കൂറിനിടെ 1336 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കേരളത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1336 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 1435 പേര്‍ രോഗമുക്തരായി. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 8 കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കേരളത്തില്‍ ഒരു കോവിഡ് മരണം സ്ഥിരീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. മഹാരാഷ്ട്രയില്‍ 467 പേര്‍ക്കും ഡല്‍ഹിയില്‍ 375 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഗുജറാത്തില്‍ 265, കര്‍ണാടകയില്‍ 234 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു.