പോലൂര്‍ AMLP സ്‌കൂള്‍ പ്രധാനാധ്യാപകനും കുന്ദമംഗലം ഉപജില്ല HM ഫോറം സെക്രട്ടറിയുമായ യൂസഫ് സിദ്ദീഖ് മാസ്റ്റര്‍ മെയ് 31 ന് ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിച്ചു. ടി.സി മുഹമ്മദ് മാസ്റ്റര്‍ക്ക് ശേഷം കഴിഞ്ഞ 11 വര്‍ഷക്കാലമായി പ്രധാനാധ്യാപകനായി പ്രവര്‍ത്തിച്ചു വരുന്നു. ആത്മാര്‍ത്ഥമായ സേവനത്തിലൂടെ പോലൂര്‍ AMLP സ്‌കൂളിനെ മികവിലേക്ക് നയിക്കാന്‍ യൂസഫ് മാസ്റ്റര്‍ക്ക് കഴിഞ്ഞു . ഇക്കാലമത്രയും വിദ്യാലയ പുരോഗതിയില്‍ പോലൂര്‍പ്രദേശത്തെ ജനങ്ങളുടെ വലിയ പങ്കാളിത്തവും സഹകരണവും ഉറപ്പുവരുത്താന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. വിദ്യാലയം നേരിട്ട പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം പതറാതെ മുന്നോട്ട് നയിക്കാന്‍ യൂസഫ് മാസ്റ്റര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. സൗമ്യമായ പെരുമാറ്റത്തിലൂടെയും തന്റെ സ്വതസിദ്ധമായ പുഞ്ചിരിയിലൂടെയും ഏവരുടെയും മനസ്സിലിടം പിടിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. വിദ്യാലയ പ്രവര്‍ത്തനത്തോടൊപ്പം തന്നെ കുന്നമംഗലം ഉപജില്ലയുടെ HM ഫോറം സെക്രട്ടറി എന്ന നിലയിലും അദ്ദേഹത്തിന് ശോഭിക്കാന്‍ കഴിഞ്ഞു. മുന്‍ ഉപജില്ല വിദ്യാഭ്യാസ ഓഫീസറായ കെ.ജെ പോള്‍ സാറിന്റെ നേതൃത്വത്തില്‍ നടന്ന വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളില്‍ നേതൃത്വപരമായ പങ്കുവഹിക്കുകയും തുടര്‍ന്ന് HMt^mdw സെക്രട്ടറി എന്ന നിലയില്‍ സബ്ബ് ജില്ലാ മേളകളുടെ വിജയത്തിന് ആത്മാര്‍ത്ഥമായി പരിശ്രമിക്കുകയും ചെയ്ത ഒരു അധ്യാപകന്‍ കൂടി വിടപറയുകയാണ്. യൂസഫ് മാസ്റ്റര്‍ യാത്ര പറയുമ്പോള്‍ അത് പോലൂര്‍ AMLP സ്‌കൂളി ന് മാത്രമല്ല കുന്ദമംഗലം ഉപജില്ലയ്ക്കും വലിയ നഷ്ടമായി അവശേഷിക്കുകയാണ്.31 വര്‍ഷക്കാലത്തെ തന്റെ വിദ്യാലയ ജീവിതാനുഭവങ്ങള്‍ സഹപ്രവര്‍ത്തകര്‍ക്ക് പകര്‍ന്നു നല്‍കിക്കൊണ്ടാണ് അദ്ദേഹം യാത്ര പറയുന്നത്. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളും പ്രവര്‍ത്തനരീതികളും എന്നും വിദ്യാലയ പുരോഗതിയ്ക്ക് വഴി കാട്ടുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

Leave a Reply

Your email address will not be published. Required fields are marked *