ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ഓര്‍മ്മകള്‍ക്ക് ഇന്നേക്ക് 40 വര്‍ഷം. സ്വന്തം വസതിയില്‍ സുരക്ഷ ഉദ്യോഗസ്ഥരുടെ വെടിയേറ്റാണ് ഇന്ദിരാ ഗാന്ധി രക്തസാക്ഷിത്വം വഹിച്ചത്. 1984 ഒക്ടോബര്‍ 31ന് രാവിലെ 9.10. ഡല്‍ഹി സഫ്ദര്‍ജംഗ് റോഡിലെ ഒന്നാം നമ്പര്‍ വസതിയില്‍ നിന്ന് അക്ബര്‍ റോഡിലെ ഓഫീസിലേക്കുള്ള പുല്‍ത്തകിടിയിലൂടെ നടക്കുകയായിരുന്നു ഇന്ദിരാ ഗാന്ധി. ബ്രിട്ടീഷ് ചലചിത്രകാരന്‍ പീറ്റര്‍ ഉസ്റ്റിനോവ് അഭിമുഖത്തനായി കാത്തുനിന്നിരുന്നു. പെട്ടെന്ന് കവാടത്തില്‍ കാവല്‍നിന്നവരുടെ തോക്കുകളില്‍ നിന്ന് വെടിയുണ്ടകള്‍ പാഞ്ഞു. ഇന്ത്യ കണ്ട ഏറ്റവും കരുത്തയായ വനിതാ നേതാവിന്റെ ജീവിതത്തിന് അവിടെ അന്ത്യം കുറിക്കുകയായിരുന്നു.
9 വര്‍ഷം ജീവന്‍ കാത്തുസൂക്ഷിച്ച അംഗരക്ഷകര്‍തന്നെ ഇന്ദിരാ ഗാന്ധിയുടെ ആയുസ്സിന് അറുതികുറിച്ചു. ഖലിസ്ഥാന്‍ വിഘടനവാദികളെ അടിച്ചമര്‍ത്താന്‍ സുവര്‍ണ ക്ഷേത്രത്തിലേക്ക് സൈന്യത്തെ അയക്കാനെടുത്ത തീരുമാനം അങ്ങനെ ഇന്ദിരാ ഗാന്ധിയുടെ വിധി മാറ്റിയെഴുതി. ‘ഓപ്പറേഷന്‍ ബ്ലൂസ്റ്റാറി’ല്‍ പ്രകോപിതരായ സബ് ഇന്‍സ്പ്കടര്‍ ബിയാന്ത് സിങും കോണ്‍സ്റ്റബിള്‍ സത് വന്ത് സിങും ചേര്‍ന്ന് ആ ജീവനെടുത്തു.
രാജ്യത്തെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ പിരിച്ചുവിടാന്‍ മുന്‍കൈയെടുത്തത് മുതല്‍, ഇന്ത്യന്‍ ജനാധിപത്യത്തെ കശാപ്പ് ചെയ്ത അടിയന്തരാവസ്ഥ വരെ നടപ്പിലാക്കി.
ഇന്ത്യന്‍ വികസന സങ്കല്‍പ്പങ്ങള്‍ തിരുത്തിയെഴുതിയ നേതാവ് കൂടിയാണ് ഇന്ദിര. ബാങ്ക് ദേശസാത്കരണം, ഹരിത വിപ്ലവം, മതേതരത്വത്തിന്റെ സംരക്ഷണത്തിനായി എടുത്ത ധീരനിലപാടുകള്‍, സൈലന്റ് വാലി പോലെയുള്ള പരിസ്ഥിതി സൗഹാര്‍ദ നടപടികള്‍ കൊണ്ട് വന്നു.