ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും നടപടിയുണ്ടാകാത്തതില്‍ പ്രതികരിച്ച് മലയാള സിനിമ സ്ത്രീ സംഘടനയായ ഡബ്ല്യൂസിസി. ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ട് ഇന്നേക്ക് രണ്ട് വര്‍ഷമായെന്നും നീതിക്ക് വേണ്ടി എത്ര കാത്തിരിക്കണമെന്നും ഡബ്ല്യൂസിസി ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് കാണ്‍മാനില്ല എന്ന് പോസ്റ്ററിനൊപ്പമാണ് സര്‍ക്കാര്‍ നിലപാടിനെതിരെ ഡബ്ല്യു.സി.സി രംഗത്ത് എത്തിയത്. ഒടുവില്‍ കണ്ടത് 2019 ഡിസംബര്‍ 31 നാണെന്നും പോസ്റ്ററില്‍ പറയുന്നുണ്ട്.
ഫേസ്ബുക്ക് പോസ്റ്റ്
ജസ്റ്റിസ് ഹേമ കമ്മിഷന്‍ റിപ്പോർട്ട് ഗവൺമെന്റിന് സമർപ്പിച്ച് ഇന്നേക്ക് രണ്ട് വർഷം!
സുരക്ഷ ഉറപ്പുവരുത്തുമെന്ന വാഗ്ദാനങ്ങളുടെ നാല് വർഷങ്ങൾ!
വ്യവസ്ഥാപിതമായ അടിച്ചമർത്തലിന്റെ നീണ്ട
ചരിത്രം!
നീതിക്ക് വേണ്ടി ഇനിയും എത്ര നാൾ നമ്മൾ കാത്തിരിക്കണം?
2017 ജൂലായ് മാസത്തിലാണ് സര്‍ക്കാര്‍ ഹേമ കമ്മീഷന് രൂപം നല്‍കിയത്. രണ്ടര വര്‍ഷത്തെ തെളിവെടുപ്പിന് ശേഷമാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചത്. ജസ്റ്റിസ് ഹേമ, നടി ശാരദ, കെ.ബി. വല്‍സല കുമാരി (റിട്ട. ഐ.എ.എസ്.) എന്നിവരായിരുന്നു കമ്മീഷന്‍ അംഗങ്ങള്‍.