ഷിരൂരില്‍ കണ്ടെത്തിയ മൃതദേഹം അര്‍ജുന്റെത് ആകില്ലെന്ന് മുങ്ങല്‍ വിദഗ്ദന്‍ ഈശ്വര്‍ മാല്‍പെ. ഷിരൂരില്‍ നിന്ന് 55 കിലോമീറ്റര്‍ അകലെയാണ് മൃതദേഹം കണ്ടെത്തിയത്. മൂന്ന് ദിവസം മുന്‍പ് പ്രദേശത്ത് നിന്ന് മത്സ്യ തൊഴിലാളിയെ കടലില്‍ കാണാതായിരുന്നു. മൃതദേഹം ഇയാളുടേതാകാമെന്ന് ഈശ്വര്‍ മാല്‍പെ പറഞ്ഞു.

മൃതദേഹം മൂന്ന് ദിവസം മുന്‍പ് കടലില്‍ പോയ ഒറീസ സ്വദേശിയുടേതെന്ന് സംശയം. മൃതദേഹം കൂടുതല്‍ ജീര്‍ണിച്ചിട്ടില്ലെന്നും കരയ്ക്ക് എത്തിച്ചിട്ടില്ലെന്നും ഈശ്വര്‍ മാല്‍പെ പറഞ്ഞു. ഷിരൂര്‍ -ഹോന്നവാര കടലോരത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കാലില്‍ വല കുടുങ്ങിയ നിലയിലാണ് മൃതദേഹം. മത്സ്യത്തൊഴലാളികള്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആരുടേതെന്ന് വ്യക്തമല്ല.

Leave a Reply

Your email address will not be published. Required fields are marked *