നാദിര്‍ഷായുടെ പുതിയ സിനിമ ‘ഈശോ’ വിവാദത്തില്‍.ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നതിനു പിന്നാലെയാണ് വിവാദം. ഈശോ, നോട്ട് ഫ്രംദ ബൈബിള്‍ എന്നാണ് ചിത്രത്തിന്റെ പേര്.ചിത്രം ക്രൈസ്തവരുടെ മതവിശ്വാസത്തെ വ്രണപ്പെടുത്തുന്നുവെന്നാണ് ആക്ഷേപം. ചിത്രത്തിന്റെ പേരിന്റെ പേരില്‍ വിവാദമുണ്ടായ പശ്ചാത്തലത്തില്‍ ഈശോയെന്ന പേര് പിന്‍വലിക്കില്ലെന്നും നോട്ട് ഫ്രം ദ ബൈബിള്‍ എന്നതു പിന്‍വലിക്കുകയാണെന്നും നാദിര്‍ഷ അറിയിച്ചു. ക്രിസ്ത്യൻ സമുദായത്തിലെ തന്റെ പ്രിയപ്പെട്ട സഹോദരങ്ങൾക്ക് വിഷമമുണ്ടായതിന്റെ പേരിൽ മാത്രം ‘നോട്ട് ഫ്രം ദി ബൈബിൾ’ എന്ന ടാഗ്‌ലൈൻ മാത്രം ഒഴിവാക്കുമെന്നും ‘ഈശോ’ എന്നത് മാറ്റില്ലെന്നും സംവിധായകൻ വ്യക്തമാക്കുന്നു. ഫേസ്‌ബുക്ക് പേജിലൂടെയായിരുന്നു നാദിർഷായുടെ വെളിപ്പെടുത്തൽ.

ഈശോ ‘ സിനിമയുടെ 2nd motion poster ബുധനാഴ്‌ച്ച (04-08-2021)വൈകിട്ട് 6.00 മണിക്ക്
എന്റെ പ്രിയ സഹോദരന്മാരുടെ ശ്രദ്ധയ്ക്ക് . ഞാൻ ഏറെ ബഹുമാനിക്കുന്ന ദൈവപുത്രനായ
ജീസസുമായി ഈ സിനിമക്ക് യാതൊരു ബന്ധവുമില്ല . ഇത് കേവലം ഒരു കഥാപാത്രത്തിന്റെ പേര് മാത്രം (ഈ സിനിമക്ക് എതിരെ പ്രവർത്തിക്കുന്നവർ അറിയാൻ വേണ്ടി മാത്രം ) അതുകൊണ്ട് ക്രിസ്ത്യൻ സമുദായത്തിലെ എന്റെ പ്രിയപ്പെട്ട സഹോദരങ്ങൾക്ക് വിഷമമുണ്ടായതിന്റെ പേരിൽ മാത്രം not from the bible എന്ന ടാഗ്line മാത്രം
മാറ്റും . അല്ലാതെ
തൽക്കാലം ‘ഈശോ ‘ എന്ന ടൈറ്റിലും, ‘കേശു ഈ വീടിന്റെ നാഥൻ ‘ എന്ന ടൈറ്റിലും മാറ്റാൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല .
എല്ലാ മത വിഭാഗത്തിലും പെട്ട ഒരുപാട് സുഹൃത്തുക്കൾ ഉള്ള , എല്ലാ മത വിഭാഗങ്ങളെയും ഒരേ പോലെ ആദരിക്കാൻ മനസ്സുള്ള ഒരു കലാകാരൻ എന്ന നിലക്ക് , ആരുടേയും മനസ്സ് വേദനിപ്പിക്കാനും , വ്രണപ്പെടുത്താനും തക്ക സംസ്കാര ശൂന്യനല്ല ഞാൻ . ‘കേശു ഈ വീടിന്റെ നാഥൻ ‘ ഈശോ ‘ എന്നീ സിനിമകൾ ഇറങ്ങിയ ശേഷം ആ സിനിമയിൽ ഏതെങ്കിലും തരത്തിൽ മത വികാരം വ്രണപ്പെടുന്നുവെങ്കിൽ നിങ്ങൾ പറയുന്ന ഏതു ശിക്ഷക്കും ഞാൻ തയ്യാറാണ് . അതുവരെ ദയവ് ചെയ്ത് ക്ഷമിക്കുക .

കേശു ഈ വീടിന്റെ നാഥന്‍ ദിലീപിനെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രമാണ്. ക്രിസ്ത്യന്‍ വീടുകളില്‍ ‘യേശു ഈ വീടിന്റെ നാഥന്‍’ എന്ന വാക്യത്തില്‍ ചെറിയ മാറ്റം വരുത്തിയാതാണ് സിനിമയുടെ ടൈറ്റില്‍. ജയസൂര്യ ചിത്രത്തിന്റെ ടൈറ്റിലിന്റെ ടാഗ് ലൈന്‍ ‘നോട്ട് ഫ്രം ബൈബിള്‍’ എന്നായിരുന്നു. ഇതേ തുടര്‍ന്നാണ് ഒരു വിഭാഗം ആളുകള്‍ വിവാദം ഉണ്ടാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *