ഫഹദ് ഫാസില്‍ ചിത്രം ഇരുളിന്‍റെ ട്രെയ്‌ലർ പുറത്ത്.സീ യു സൂൺ’ എന്ന സിനിമയ്ക്കു ശേഷം ഫഹദിന്‍റേതായി പുറത്തിറങ്ങുന്ന സിനിമയാണ് ‘ഇരുൾ’. നെറ്റ്‍ഫ്ലിക്സിലൂടെ ഏപ്രിൽ രണ്ടിനാണ് സിനിമയുടെ റിലീസ്. ഫഹദ് ഫാസില്‍, സൗബിന്‍ ഷാഹിര്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍.

മര്‍ഡര്‍ ത്രില്ലറാണ് ചിത്രമെന്ന് ട്രെയിലര്‍ സൂചന നല്‍കുന്നു. നസീഫ് യൂസഫ് ഇസുദ്ദീനാണ് സംവിധാനം. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫ് ,പ്ലാന്‍ ജെ.സ്റ്റുഡിയോസിന്റെ ബാനറില്‍ ജോമോന്‍ ടി. ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നിവരാണ് നിര്‍മ്മാണം.ഫഹദ്, സൗബിന്‍ എന്നിവരുടെ കഥാപാത്രങ്ങള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടത്തിയ കൊലപാതകങ്ങള്‍ ആസ്പദമാക്കി എഴുതിയ ഒരു നോവലിനെക്കുറിച്ച് സംസാരിക്കുന്നിടത്താണ് ട്രെയ്‌ലര്‍ ആരംഭിക്കുന്നത്. ഇരുളില്‍ ആകെ മൂന്ന് കഥാപാത്രങ്ങള്‍ മാത്രമേയുള്ളെന്ന് സംവിധായകന്‍ നസീഫ് യൂസുഫ് ഇസുദ്ദിന്‍ നേരത്തെ പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *