വിജിലന്‍സ് ബോധവല്‍ക്കരണ വാരത്തിന്റെ ഭാഗമായി കോഴിക്കോട് വനം ഫ്‌ലയിങ് സ്‌ക്വാഡ് ഡിവിഷനും, കോഴിക്കോട് സോഷ്യല്‍ ഫോറസ്ട്രി വന വിജ്ഞാന വ്യാപന വിഭാഗവും സംയുക്തമായി വനം വകുപ്പ് ജീവനക്കാര്‍ക്കായി ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. കോഴിക്കോട് മാത്തോട്ടംവനശ്രീ കോംപ്ലക്‌സ്‌കില്‍ വെച്ച് നടത്തിയ ചടങ്ങില്‍ കോഴിക്കോട് ഫ്‌ലയിങ് സ്‌ക്വാഡ് ഡിവിഷണല്‍ ഫോറസ്‌ററ് ഓഫീസര്‍ വി. പി. ജയപ്രകാശ് സ്വാഗതവും, കോഴിക്കോട് ടിമ്പര്‍ സെയില്‍സ് ഡിവിഷണല്‍ ഫോറസ്‌ററ് ഓഫീസര്‍ സന്തോഷ് കുമാര്‍. വി അധ്യക്ഷതയും നിര്‍വ്വഹിച്ചു. കോഴിക്കോട് വനം വര്‍ക്കിംഗ് പ്ലാന്‍ ഓഫീസര്‍ ധനേഷ് കുമാര്‍. പി IFS പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിച്ചു. കോഴിക്കോട് പൊലീസ് വിജിലന്‍സ് & ആന്റി കറപ്ഷന്‍ ബ്യൂറോ ഡി വൈ എസ് പി ബിജു കെ. കെ. ക്ലാസ് നയിച്ചു. വനം വകുപ്പിലെ ജില്ലയിലെ മറ്റു ഉന്നത ഉദ്യോഗസ്ഥരും, കോഴിക്കോട് ജില്ലയിലെ വനം വകുപ്പിന്റെ വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥരും, വനം വിജിലന്‍സ് വിഭാഗത്തിലെ കോഴിക്കോട്, കണ്ണൂര്‍ ഡിവിഷനുകളിലെ ഉദ്യോഗസ്ഥരും ക്ലാസില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *