സി.പി.ഐ.എം കേന്ദ്രകമ്മിറ്റി അംഗങ്ങളുടെ പ്രായപരിധി 75 വയസാക്കി.കേന്ദ്ര കമ്മിറ്റി യോഗത്തിന് ശേഷം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് ഇക്കാര്യം അറിയിച്ചത്.നിലവിൽ 80 വയസ്സായിരുന്നു സിസി അംഗങ്ങളുടെ പ്രായപരിധി. കേരള മുഖ്യമന്ത്രി പിണറായി വിജയന് പ്രായപരിധിയില്‍ ഇളവ് നല്‍കണോ എന്ന് പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനിക്കുമെന്നും യെച്ചൂരി പറഞ്ഞു.
കേന്ദ്ര കമ്മിറ്റി അംഗങ്ങളുടെ പ്രായംപരിധിയില്‍ മാറ്റം വരുത്തുന്നതിലൂടെ നിലവിലുള്ള കേന്ദ്ര കമ്മിറ്റി അംഗങ്ങളിൽ ഭൂരിപക്ഷവും പുറത്തേക്ക് പോകേണ്ടി വരും. പ്രായപരിധി പരിധി പാർട്ടി കോൺഗ്രസ് അംഗീകരിച്ചാൽ കേരളത്തിൽ നിന്ന് പി കരുണാകരൻ, വൈക്കം വിശ്വൻ എന്നിവരെ കേന്ദ്ര കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കേണ്ടി വരും.

സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ പ്രായപരിധി 70 ആക്കണമെന്നും കേന്ദ്രകമ്മിറ്റിയില്‍ നിര്‍ദേശമുണ്ടായിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ സംസ്ഥാന കമ്മിറ്റിയാണ് തീരുമാനമെടുക്കേണ്ടതെന്നും യെച്ചൂരി വ്യക്തമാക്കി.അതേസമയം, സുപ്രധാന സ്ഥാനങ്ങള്‍ വഹിക്കുന്നവര്‍ക്ക് മുന്‍പ് ചെയ്തിട്ടുള്ളതുപോലെ ഇളവുനല്‍കുന്നത് പരിഗണിക്കുമെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു. കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രായം 75 നും മുകളിലാണല്ലോ എന്ന് മാധ്യമപ്രവ്രര്‍ത്തകര്‍ ചൂണ്ടാക്കാട്ടിയപ്പോഴായിരുന്നു യെച്ചൂരിയുടെ മറുപടി.
പാർട്ടി ഭരിക്കുന്ന ഏക സംസ്ഥാനത്തെ മുഖ്യമന്ത്രിയെന്ന നിലയിൽ പിണറായി വിജയന് ഇളവുകൾ നൽകാനാണ് സാധ്യത. ഇക്കാര്യം പാർട്ടി ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് സീതാറാം യെച്ചൂരി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *