കോഴിക്കോട് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് പ്രിവന്റീവ് ഓഫീസർ ബിജുമോൻ ടി.പിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ചാത്തമംഗലം വെള്ളന്നൂർ സബ് സ്റ്റേഷന് സമീപത്തുള്ള വീടിന്റെ കിഴക്ക് വശം ഉപയോഗ ശൂന്യമായ ആലയിൽ ഒളിപ്പിച്ചു വെച്ച നിലയിൽ 30 ലിറ്റർ വാഷും 5 ലിറ്റർ ചാരായവും പിടിച്ചെടുത്തു. വെള്ളന്നൂർ തെക്കേ വേങ്ങാട്ട് ചന്തുക്കുട്ടി മകൻ മലയിൽ വിനോദ് കുമാറിനെതിരെ കേസെടുത്തു. സി.ഇ.ഒ മാരായ അനിൽ, പ്രജിത്ത്, സൈമൺ ഡ്രൈവർ അബ്ദ്ദുൾ കരീം എന്നിവർ ചേർന്നാണ് പരിശോധന നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *