ഓണാഘോഷത്തോടനുബന്ധിച്ച് വ്യാജമദ്യവിൽപനയും നിർമ്മാണവും തടയുക എന്ന ഉദ്ദേശ്യത്തോടെ മാവൂർ പോലീസും, കുന്ദമംഗലം എക്സൈസ് റേഞ്ച് ഓഫീസും ചേർന്ന് പരിയങ്ങാട് , കായലം, ഭൂതാനം കോളനി പ്രദേശം എന്നിവിടങ്ങളിൽ സംയുക്ത പരിശോധന നടത്തി. മാവൂർ എസ് ഐ രേഷ്മ, എ എസ് ഐ കൃഷ്ണൻ, ഷിബു എക്സൈസ് ഇൻസ്പെക്ടർ മനോജ് പടിക്കത്തിന്റെ മേൽ നോട്ടത്തിൽ പ്രിവൻറ്റീവ് ഓഫീസർ ശിവദാസ്, ലത മോൾ, എഡിസൺ എന്നിവർ റെയ്ഡിന് നേതൃത്വം നൽകി.വരും ദിവസങ്ങളിൽ റെയ്ഡ് തുടരുമെന്ന് മാവൂർ പോലീസ് ഇൻസ്പെക്ടർ കെ. വിനോദ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *