മാമ്പറ്റ ഡോൺ ബോസ്കോ കോളേജ്, മുക്കം നഗരസഭയിലെ ശുചീകരണ തൊഴിലാളികളെ ആദരിച്ചു. മുക്കം നഗരസഭ ഇ.എം. എസ് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ നഗരസഭാ ചെയർമാൻ . പി ടി ബാബു പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ഡോൺബോസ്കോ കോളേജ് പ്രിൻസിപ്പൽ റവ. ഡോ. തോമസ് .കെ ഒ, മുക്കം നഗരസഭാ ചെയർമാൻ പി ടി ബാബു എന്നിവരിൽനിന്നും ശുചീകരണ തൊഴിലാളികൾ ആദരവ് ഏറ്റുവാങ്ങി. തുടർന്ന് അംഗങ്ങൾക്കുള്ള ഉപഹാര വിതരണത്തിൻ്റെ ഉദ്ഘാടനം മുക്കം നഗരസഭ സെക്രട്ടറി.എൻ. കെ ഹരീഷ് നിർവ്വഹിച്ചു. ഡോൺ ബോസ്കോ കോളേജ് മാമ്പറ്റയുടെ ഡയറക്ടർ ഫാദർ ജീസൻ നെല്ലുവേലിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ റവ. ഡോ. തോമസ് കെ.ഒ മുഖ്യപ്രഭാഷണം നടത്തി.മുക്കം നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ അഡ്വ.ചാന്ദിനി, നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ . കുഞ്ഞൻ മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ശുചീകരണ തൊഴിലാളി പ്രതിനിധി .ബൈജു പൂഴിയിൽ തങ്ങൾക്ക് ഉപഹാരങ്ങൾ നൽകി ആദരിച്ചതിന് നന്ദി അറിയിച്ച് സംസാരിച്ചു. ഡോൺബോസ്കോ കോളേജ് വൈസ് പ്രിൻസിപ്പൽ കെ. വി വിജയൻ സ്വാഗതം പറഞ്ഞ ചടങ്ങിന് .ഷാരോൺ തോമസ് നന്ദി പറഞ്ഞു.
ഡോൺ ബോസ്കോ കോളേജ് അഡ്മിനിസ്ട്രേറ്റർ ഫാദർ ജയിംസ്, ഐ.ക്യു.എ.സി കോഡിനേറ്റർ ഷൈമ ചന്ദ്രശേഖരൻ, സി.ടി.വി നിസാർ ബാബു, ബക്കർ കളർബലൂൺ, സലിം പൊയിലിൽ, പൂജ ജോൺസൺ, കൃഷ്ണപ്രിയ എന്നിവർ ചടങ്ങിൽ അംഗങ്ങൾക്ക് ഉപഹാരങ്ങൾ നൽകി.
