കോണ്‍ഗ്രസിലെ എല്ലാ പ്രശ്നങ്ങളും പരിഭവങ്ങളും പരിഹരിച്ചുവെന്നും ഒറ്റക്കെട്ടായി മുന്നോട്ടു പോകുമെന്നും കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍ വ്യക്തമാക്കി. ഇന്ദിരാഭവനില്‍ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു പ്രതികരണം അറിയിച്ചത്.

പുനഃസംഘടന ചര്‍ച്ചയുടെ ഭാഗമായി നേതാക്കള്‍ തങ്ങളോടൊപ്പമുണ്ടാകും. പുനഃസംഘടനാ ചര്‍ച്ചകള്‍ നടക്കുകയാണ്. പുനഃസംഘടനയുടെ ഭാഗമായാണല്ലോ താന്‍ കെപിസിസി പ്രസിഡന്റ് ആയതെന്നും സുധാകരന്‍ പറഞ്ഞു. ഇനി കെപിസിസി ഭാരവാഹികളുടേതായാലും എക്‌സിക്യൂട്ടീവ് അംഗങ്ങളുടേതായാലും കാര്യത്തില്‍ മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച ചെയ്യും.
തര്‍ക്കങ്ങള്‍ അവസാനിച്ചു. ഇനി ചര്‍ച്ചയില്ലെന്നും സുധാകരന്‍ പറഞ്ഞു. മഞ്ഞുരുകിയോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മഞ്ഞ് ഉണ്ടായിട്ടില്ല ഉരുകാനെന്നുംപ്രശ്നങ്ങള്‍ പരിഹരിച്ചുവെന്ന് ഹൈക്കാന്‍ഡിനെ അറിയിച്ചുവെന്നും സുധാകരന്‍ വ്യക്തമാക്കി

Leave a Reply

Your email address will not be published. Required fields are marked *