പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കിയതിന് പിന്നാലെ പ്രതികരിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് രാജ്.‘ ഭാരത് മാത കി ജയ് ‘ എന്നാണ് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് രാജ് എക്‌സില്‍ കുറിച്ചത്.
അതെ സമയം ‘ നീതി നടപ്പാക്കി, ജയ്ഹിന്ദ് ‘എന്നാണ് സൈന്യം എക്‌സില്‍ കുറിച്ചത്. പഹല്‍ഗാം ടെറര്‍ അറ്റാക്ക് എന്ന ഹാഷ് ടാഗും ചേര്‍ത്തിട്ടുണ്ട്. ‘തിരിച്ചടിക്കാന്‍ തയാര്‍, ജയിക്കാന്‍ പരിശീലിച്ചവര്‍’ എന്ന തലക്കെട്ടോടെ മറ്റൊരു വീഡിയോയും സൈന്യം പങ്കുവച്ചിട്ടുണ്ട്. ‘ ഭാരത് മാത കി ജയ് ‘ എന്നാണ് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് രാജ് എക്‌സില്‍ കുറിച്ചത്. പാക് അധീന കശ്മീരിന് പുറമെ പാകിസ്താനുള്ളില്‍ ആക്രമണം നടത്തുന്നത് 1971 ന് ശേഷം ഇതാദ്യമാണ്.ജെയ്ഷെ മുഹമ്മദിന്റെ നാല് താവളങ്ങളും ലഷ്‌കര്‍-ഇ-തൊയ്ബയുടെ മൂന്ന് താവളങ്ങളും ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകര സംഘടനകളുടെ രണ്ട് ലക്ഷ്യങ്ങളും വ്യോമ സേന തകര്‍ത്തു. രാത്രിയിലുടനീളം പ്രധാനമന്ത്രി നരേന്ദ്രമോദി സ്ഥിതിഗതികള്‍ നിരീക്ഷിച്ചതായാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഓപ്പറേഷന്‍ സിന്ദൂരില്‍ ഉള്‍പ്പെട്ട എല്ലാ വ്യോമസേന പൈലറ്റുമാരും സുരക്ഷിതരാണെന്ന് എന്ന് റിപ്പോര്‍ട്ട്.

Leave a Reply

Your email address will not be published. Required fields are marked *