കുന്ദമംഗലം;നാഷണൽ ഹൈവേയിൽ ഗതാഗതക്കുരുക്ക് ഏറെയുള്ള പന്തീർപ്പാടം ജംഗ്ഷൻ സ്മാർട്ടാവുന്നു. കുമ്മങ്ങോട്ട്താഴം പന്തീർപ്പാടം തേവർകണ്ടി റോഡിലെ പ്രധാന കേന്ദ്രമായ ഈ ജംഗ്ഷൻ നവീകരിക്കുന്നത് 25 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എംഎൽഎ അറിയിച്ചു.

ജംഗ്ഷനിൽ ആവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിന് നേരത്തെ 50 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു. ഏറ്റെടുക്കുന്ന സ്ഥലത്തിന്റെയും കെട്ടിടത്തിന്റെയും നഷ്ടപരിഹാരമായി ഉടമകൾക്ക് നൽകുന്നതിന് 31 ലക്ഷം രൂപ അനുവദിക്കുകയും ആയത് ഭൂമി ഏറ്റെടുക്കൽ ചുമതലയുള്ള സ്പെഷ്യൽ തഹസിൽദാർക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്.

പ്രസ്തുത ഭൂമിയിലെ നിർമ്മിതികൾ നീക്കം ചെയ്ത ശേഷം പ്രവൃത്തി ആരംഭിക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായും പി.ടി.എ റഹീം എംഎൽഎ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *