മലപ്പുറം: വഴിക്കടവില്‍ അനന്തുവിന്റെ മരണത്തിനിടയാക്കിയ അപകടത്തില്‍ പരസ്പരം കുറ്റപ്പെടുത്തി യുഡിഎഫും എല്‍ഡിഎഫും ബിജെപിയും. അപകടത്തിന് കാരണം പഞ്ചായത്തിന്റെ വീഴ്ചയെന്ന് ആരോപിച്ച് എല്‍ഡിഎഫ് വഴിക്കടവ് പഞ്ചായത്തോഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. എന്നാല്‍ കെഎസ്ഇബിയുടെ വീഴ്ചയാണിതെന്ന് ആരോപിച്ച് യുഡിഎഫ് വഴിക്കടവ് കെഎസ്ഇബി ഓഫീസിലേക്കും മാര്‍ച്ച് നടത്തി. പിന്നാലെ വനം വകുപ്പ് ഓഫീസിന് മുന്നില്‍ ബിജെപിയും പ്രതിഷേധിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *