കുന്നമംഗലം ഗ്രാമപഞ്ചായത്ത് കുരിക്കത്തൂരില്‍ നിര്‍മിച്ച പഞ്ചായത്ത് കുളത്തില്‍ കഴിഞ്ഞ വര്‍ഷം ഒരു വിദ്യാര്‍ത്ഥി മരിക്കുകയും അതിന് ശേഷം ചേര്‍ന്ന ഭരണസമിതി മീറ്റിഗില്‍ അവിടെ സുരക്ഷ ഒരുക്കണമെന്ന് ആവിശ്യം ഉയര്‍ത്തിയിരുന്നു. ഉന്നയിച്ച വിഷയത്തില്‍ യാതൊരു സുരക്ഷ ക്രമീകരണവും നടത്താതെ വീണ്ടും കുളം തുറന്നുകൊടുക്കുകയും കഴിഞ്ഞ ദിവസം വീണ്ടും ഒരു വിദ്യാര്‍ത്ഥി മരിക്കുകയും ചെയ്തു. ഇത്രയും വലിയ അനാസ്ഥയില്‍ പ്രതിഷേധിച്ച് യുഡിഎഫ് മെമ്പര്‍മാര്‍ ഭരണസമിതി യോഗത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി ഇറങ്ങിപ്പോയി. പ്രധിഷേധസമരത്തില്‍ മെമ്പര്‍മാരായ കെ കെ സി നൗഷാദ്, പി കൗലത്ത്, ജിഷ ചോലക്കമണ്ണില്‍, ലീന വാസുദേവ്, യു സി ബുഷ്റ, ഫാത്തിമ ജെസ്ലി, അംബികദേവി, സമീറ അരീപ്പുറം തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *