കണ്ണൂര്‍: കണ്ണൂരിലെ സ്‌കൂളിലും അധ്യാപകന്റെ കാല്‍ കഴുകല്‍. ശ്രീകണ്ഠാപുരം വിവേകാനന്ദ വിദ്യാ പീഠത്തിലാണ് കാല്‍കഴുകല്‍ നടന്നത്. അധ്യാപകര്‍ പൂര്‍വാധ്യാപകന്റെ കാല്‍ കഴുകി. വിദ്യാര്‍ഥികളെക്കൊണ്ട് പാദപൂജ ചെയ്യിച്ചു. ഗുരുപൂര്‍ണിമാഘോഷത്തിന്റെ പേരിലാണ് കുട്ടികളെ കൊണ്ട് വിരമിച്ച അധ്യാപകന്റെ പാദസേവ ചെയ്യിച്ചത്.

കാസര്‍കോട് ബന്തടുക്കയിലും വിദ്യാര്‍ഥികളെക്കൊണ്ട് പാദപൂജം ചെയ്യിച്ചിരുന്നു. പാദപൂജ ചെയ്യ്പ്പിക്കുന്ന ചിത്രം പുറത്ത് വന്നതോടെ സംഭവം വിവാദമായി. ബന്തടുക്ക കക്കച്ചാല്‍ സരസ്വതി വിദ്യാലയത്തിലായിരുന്നു സംഭവം. ഗുരുപൂര്‍ണിമ എന്ന പേരിലാണ് ഇവിടെയും പരിപാടി സംഘടിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *