കോഴിക്കോട് : പെരുമണ്ണ പൊയില്‍ താഴത്ത് വാടകക്ക് താമസിക്കുന്ന പെരുമണ്ണ സ്വദേശി പെരിങ്ങാട്ടുപറമ്പ് ഹൗസില്‍ ഷഫീക്ക് ചജ (29) നെയാണ് വാടക വീടിന്റെ ടെറസില്‍ കഞ്ചാവ് ചെടി വളര്‍ത്തിയതിന് കോഴിക്കോട് സിറ്റി നാര്‍ക്കോട്ടിക്ക് സെല്‍ അസി. കമ്മീഷണര്‍ കെ. എ ബോസിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫും , എസ്. ഐ പ്രശാന്ത് ആര്‍ എന്‍ ന്റെ നേതൃത്വത്തിലുള്ള പന്തീരാങ്കാവ് പോലീസും ചേര്‍ന്ന് പിടികൂടിയത്. വാടക വീടിന്റെ ടെറസിന് മുകളില്‍ കഞ്ചാവ് ചെടി വളര്‍ത്തുന്നുണ്ടെന്ന രഹസ്യ വിവരത്തില്‍ ഡാന്‍സാഫും ടീമും പന്തീരാങ്കാവ് പോലീസും പരിശോധനക്ക് എത്തിയതില്‍ ഇതിന്റെ സൂത്രധാരനായ ഷഫീക്ക് പോലീസിനെ കണ്ട് വീടിന്റെ പുറക് വശത്തു കൂടി ഓടി രക്ഷപ്പെട്ടു. അതീവ രഹസ്യമായി ടെറസില്‍ സഞ്ചിയില്‍ മണ്ണ് നിറച്ച് വളവും വെള്ളവും നല്‍കി വളര്‍ത്തിയ നിലയിലുള്ള എട്ട് അടി പൊക്കമുള്ള കഞ്ചാവ് ചെടിയും പോലീസ് പിടിച്ചെടുത്തു. ഷഫീക്ക് ഗുഡ്‌സ് ഓട്ടോ ഡ്രൈവറും, സ്ഥിരമായി ലഹരി ഉപയോഗിക്കുന്നയാളാണ്. വളം ഇട്ട് ഓമനിച്ച് വളര്‍ത്തുന്ന ചെടിയെ പറ്റി വിട്ടുകാര്‍ ചോദിച്ചതില്‍ തായ്‌ലന്റില്‍ നിന്നും കൊണ്ട് വന്ന നല്ല ഇനം മുളക് ചെടിയാണെന്ന് ഷഫീക്ക് അവരെ പറഞ്ഞ് വിശ്വസിപ്പിച്ചു. ഇന്നലെ രാത്രി പോലീസിനെ കണ്ട് ഇരുട്ടിലേക്ക് ഓടി മറഞ്ഞ ഷഫീക്ക് ഏറെ വൈകിയ ശേഷം ഒളിവില്‍ പോകുന്നതിനായി ഡ്രസ്സും , ബൈക്കും എടുക്കുന്നതിനായി മെല്ലെ വീട്ടിലേക്ക് വന്നപ്പോള്‍ ഈ ഭാഗത്ത് തന്നെ നിരീക്ഷണം നടത്തിയ പോലീസ് ഷഫീക്കിനെ പിടികൂടുകയായിരുന്നു.

ഡാന്‍സാഫ് സ്‌ക്വാഡിലെ എസ്.ഐ അബ്ദുറഹ്‌മാന്‍ കെ , എ.എസ് ഐ അനീഷ് മുസ്സേന്‍വീട്, എസ്.സി പി.ഒ സുനോജ് കാരയില്‍, പന്തീരാങ്കാവ് സ്റ്റേഷനിലെ എസ്.സി പി.ഒ പ്രമോദ് , സി.പി ഒ മാരായ അബ്ദുള്‍ മനാഫ് , പ്രിന്‍സി എന്നിവരാണ് അന്വേക്ഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *