മഞ്ചേശ്വരം കോഴക്കേസിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ ചോദ്യം ചെയ്തു.ചോദ്യം ചെയ്യൽ രാഷ്ട്രീയ പ്രേരിതമാണെന്നും കോഴ നല്‍കിയെന്ന് പറയുന്ന സുന്ദരയെ തനിക്ക് അറിയില്ലെന്നും സുരേന്ദ്രന്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കി.സംഭവ ദിവസം സ്ഥലത്ത് ഉണ്ടായിരുന്നില്ല. നാമനിർദേശ പത്രിക പിൻവലിക്കാൻ ഒപ്പിടുവിച്ച താളിപ്പടപ്പിലെ ഹോട്ടലിൽ താമസിച്ചിട്ടില്ലെന്നും സുരേന്ദ്രൻ ക്രൈം ബ്രാഞ്ചിന് മൊഴി നൽകി. നിയമവ്യവസ്ഥയിൽ വിശ്വാസമുള്ളതുകൊണ്ടാണ് അന്വേഷണത്തോട് സഹകരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.താമസിച്ചിട്ടില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.
ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് രാവിലെ പതിനൊന്നിനാണ് സുരേന്ദ്രൻ കാസർകോട് ഗസ്റ്റ് ഹൗസിൽ എത്തിയത്. നാമനിർദേശ പത്രിക പിൻവലിക്കാൻ ബി എസ് പി സ്ഥാനാർത്ഥിയായിരുന്ന കെ സുന്ദരയെ ഭീഷണിപ്പെടുത്തുകയും, കോഴ നൽകുകയും ചെയ്തെന്നാണ് സുരേന്ദ്രനെതിരെയുള്ള കേസ്.
കാസര്‍കോട് ഗസ്റ്റ് ഹൗസില്‍ ഡിവൈഎസ്പി സതീഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം ഒന്നര മണിക്കൂറാണ് സുരേന്ദ്രനെ ചോദ്യം ചെയ്തത്.
