ലാ പാൽമ ദ്വീപിലെ അഗ്നിപർവത സ്ഫോടനത്തേത്തുടർന്ന് പതിനായിരങ്ങൾ പലായനം ചെയ്തു. ജാഗ്രതാ നിർദേശമുണ്ടായിരുന്നതിനാൽ ആളപായമൊഴിവാക്കാനായെന്ന് സുരക്ഷാസേന അറിയിച്ചു. കഴിഞ്ഞ ഞായറാഴ്ച ഉച്ചയോടെയാണ് കുബ്രെവിജെ അഗ്നിപർവതം പൊട്ടി ലാവാപ്രവാഹം തുടങ്ങിയത്.
ജനവാസകേന്ദ്രങ്ങളിലേക്കും ലാവ ഒഴുകിയെത്തി. വീടുകൾക്കും മറ്റ് കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. ദ്വീപിലെ എൽ പാസോ എന്ന ഗ്രാമത്തിലാണ് അഗ്നിപർവതസ്ഫോടനം ഏറ്റവുമധികം നാശംവിതച്ചത്. പതിനായിരക്കണക്കിന് പേർ ഇതിനകം പലായനം ചെയ്തു. മൊറോക്കോയ്ക്ക് 100 കിലോ മീറ്റർ അകലെ സ്പെയിനിന്റെ അധീനതയിലുള്ള കാനറി ദ്വീപുകളിലൊന്നാണ് ലാ പാൽമ.
