കുന്ദമംഗലം :കുന്ദമംഗലം സുകൃതം കൂട്ടായ്മ ഓണം സൗഹൃദസംഗമം സംഘടിച്ചു. ജില്ലാപഞ്ചായത്ത് അംഗം എം ധനീഷ് ലാൽ ഉദ്ഘാടനം ചെയ്തു. സുകൃതം ചെയർമാൻ പി. കോയമാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് അംഗം ഷിയോലാൽ, കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് അംഗം കൗലത്ത് അസ്‌ലംഎന്നിവർ മുഖ്യാതിഥികളായി.
രവീന്ദ്രൻ കുന്ദമംഗലം, ഡോ. മാധവൻ കോമത്ത്, സുബൈർ കുന്ദമംഗലം, എന്നിവർ ആശംസകൾ നേർന്നു.മണിരാജ് പൂനൂർ സ്വാഗതവും അഡ്വ. അബൂബക്കർ തെല്ലശ്ശേരി നന്ദിയും പറഞ്ഞു.തുടർന്ന് സംഗീത വിരുന്ന് അരങ്ങേറി.
